in

മോഹൻലാൽ ചിത്രങ്ങൾ ഒരുക്കാൻ ആഷിഖ് അബുവും ടിനു പാപ്പച്ചനും…

മോഹൻലാൽ ചിത്രങ്ങൾ ഒരുക്കാൻ ആഷിഖ് അബുവും ടിനു പാപ്പച്ചനും…

ബറോസ് എന്ന ആദ്യ സംവിധാന സംരംഭം ചിത്രീകരിക്കുന്നതിന്റെ തിരക്കിൽ ആണ് മോഹൻലാൽ ഇപ്പോൾ. ബറോസിൽ പ്രധാന വേഷത്തിൽ എത്തുന്നതും മോഹൻലാൽ ആണ്. ഈ ചിത്രത്തിന് ശേഷം ഏത് ചിത്രത്തിൽ ആയിരിക്കും അദ്ദേഹം അഭിനയിക്കാൻ പോകുക എന്ന ആകാംക്ഷയിൽ ആണ് ആരാധകർ. ഇപ്പോളിതാ ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിരിക്കുക ആണ്.

ബറോസിന് ശേഷം പുതുതലമുറയിലെ രണ്ട് സംവിധായകർക്ക് ഒപ്പം ആയിരിക്കും മോഹൻലാലിന്റെ അടുത്ത രണ്ട് ചിത്രങ്ങൾ എന്നാണ് റിപ്പോർട്ട്. കേരള കൗമുദി ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

ആഷിഖ് അബുവും ടിനു പാപ്പച്ചനും ആണ് മോഹൻലാലിന്റെ പുതിയ ചിത്രങ്ങൾ സംവിധാനം ചെയ്യാൻ പോകുന്ന സംവിധായകർ. ഇരുവർക്കും ഡേറ്റ് കൊടുത്തു കഴിഞ്ഞു എന്നാണ് വിവരം. ബറോസ് കഴിഞ്ഞാൽ ആദ്യം മോഹൻലാൽ ഒന്നിക്കുക ആഷിഖ് അബുവിന് ഒപ്പം ആയിരിക്കും എന്ന് കൗമുദി റിപ്പോർട്ട് ചെയ്യുന്നു.

മോഹൻലാൽ – പ്രിയദർശൻ ടീം വീണ്ടും ഒന്നിക്കാൻ ഇരുന്ന ബോക്സിങ് ആസ്പദമാക്കി ഒരുക്കുന്ന സ്പോർട്ട്സ് ചിത്രം ഉപേക്ഷിച്ചതായും കൗമുദി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജീത്തു ജോസഫ് ഒരുക്കുന്ന റാം, പൃഥ്വിരാജ് ഒരുക്കുന്ന എമ്പുരാൻ എന്നിവയാണ് ഇനി ചിത്രീകരിക്കാൻ ഇരിക്കുന്ന മറ്റ് മോഹൻലാൽ ചിത്രങ്ങൾ. കൂടാതെ, ചിത്രീകരണം പൂർത്തിയായ ജീത്തു ജോസഫ് ചിത്രം 12th മാൻ, വൈശാഖ് ചിത്രം മോൺസ്റ്റർ, ഷാജി കൈലാസിന്റെ എലോൺ എന്നിവ റിലീസിനായി ഒരുങ്ങിയിട്ടും ഉണ്ട്.

അതേ സമയം, ആഷിഖ് അബുവിന്റെ അടുത്ത റിലീസ് ആയ ടോവിനോ ചിത്രം ‘നാരദൻ’ മാർച്ച് മൂന്നിന് തീയേറ്ററുകളിൽ എത്തും. ക്രിസ്മസ് റിലീസ് ആയി തിയേറ്ററുകളിൽ എത്തിയ ‘അജഗജാന്തരം’ ആയിരുന്നു ടിനു പാപ്പച്ചന്റെ അവസാന റിലീസ് ചിത്രം. ആന്റണി വർഗീസ് നായകനായി എത്തിയ ഈ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമാണ് നേടിയത്.

‘തെലുങ്കിലും ഉണ്ടെടാ പിടി’, ബാലയ്യയുടെ പുതിയ ചിത്രത്തിൽ ലാലും…

ആവേശം കൊടിയേറി, തലയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രമായി ‘വലിമൈ’ ഇനി ആരാധകരിലേക്ക്…