in , ,

“അമ്മൂമ്മ മരണക്കിടക്കയിൽ വെച്ച് ഇതെനിക്ക് ഊരി തന്നതാ”; ലുക്ക്മാൻ – ധ്യാൻ ടീമിൻ്റെ ‘വള’ ടീസർ ശ്രദ്ധനേടുന്നു…

“അമ്മൂമ്മ മരണക്കിടക്കയിൽ വെച്ച് ഇതെനിക്ക് ഊരി തന്നതാ”; ലുക്ക്മാൻ – ധ്യാൻ ടീമിൻ്റെ ‘വള’ ടീസർ ശ്രദ്ധനേടുന്നു…

ധ്യാൻ ശ്രീനിവാസൻ, ലുക്മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ‘വള’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക ടീസർ പുറത്തിറങ്ങി. സ്റ്റൈലിഷ് മേക്കിംഗും കൗതുകമുണർത്തുന്ന പ്രമേയവും കൊണ്ട് ശ്രദ്ധേയമായ ടീസർ, ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിക്കുകയാണ്. ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുഹഷിൻ സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 19-ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

ഒരു വളയെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹാസ്യത്തിന് പ്രാധാന്യം നൽകുന്നതിനൊപ്പം ദൃശ്യപരമായ മികവിനും ചിത്രം ഊന്നൽ നൽകുന്നുണ്ടെന്ന് ടീസർ വ്യക്തമാക്കുന്നു. ‘ഉണ്ട’, ‘പുഴു’ തുടങ്ങിയ നിരൂപക പ്രശംസ നേടിയ സിനിമകളുടെ തിരക്കഥാകൃത്ത് ഹർഷദാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മുഹഷിൻ-ഹർഷദ് കൂട്ടുകെട്ടാണ് സിനിമയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്.

രവീണ രവി, ശീതൾ ജോസഫ് എന്നിവർ നായികമാരായി എത്തുമ്പോൾ, വിജയരാഘവൻ, ശാന്തികൃഷ്ണ തുടങ്ങിയവർ സുപ്രധാന വേഷങ്ങളിൽ എത്തുന്നു. പ്രശസ്ത സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത ഈ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നു എന്നതും വലിയൊരു പ്രത്യേകതയാണ്. ഫെയർബെ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം വേഫറർ ഫിലിംസാണ് വിതരണം ചെയ്യുന്നത്. അബു സലീം, അർജുൻ രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, ഷാഫി കൊല്ലം, യൂസുഫ് ഭായ്, ഗോകുലൻ എന്നിവരും താരനിരയിലുണ്ട്.

ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം: അഫ്നാസ് വി, എഡിറ്റിങ്: സിദ്ദിഖ് ഹൈദർ, സംഗീതം: ഗോവിന്ദ് വസന്ത, പ്രൊഡക്ഷൻ ഡിസൈനർ: അർഷദ് നക്കോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഹാരിസ് റഹ്മാൻ, മേക്കപ്പ്: സുധി കട്ടപ്പന, കോസ്റ്റ്യൂം: ഗഫൂർ മുഹമ്മദ്, കളറിസ്റ്റ്: ലിജു പ്രഭാകർ, പ്രൊജക്ട് കോർഡിനേറ്റർ: ജംഷീർ പുറക്കാട്ടിരി, സൗണ്ട് മിക്സിങ്: വിപിൻ നായർ, സൗണ്ട് ഡിസൈൻ: ധനുഷ് നായനാർ, വിഎഫ്എക്സ്: ഇമ്മോർട്ടൽ മാജിക് ഫ്രെയിം, സ്റ്റിൽസ്: അമൽ സി സദ്ധാർ, രാഹുൽ എം സത്യൻ, ആക്ഷൻ കോറിയോഗ്രാഫർ: കലൈ കിങ്സൺ, ഫോണിക്സ് പ്രഭു, ചീഫ് അസോ. ഡയറക്ടർ: ആസാദ് അലവിൽ, അനീഷ് ജോർജ്ജ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽഎൽപി, പിആർഒ: പ്രതീഷ് ശേഖർ.

നിവിൻ പോളിയുടെ ഫാന്‍റസി കോമഡി ‘സർവ്വം മായ’ ക്രിസ്മസിന്; പുതിയ പോസ്റ്റർ

ആ ശബ്ദത്തിന് ഉടമ മെഗാസ്റ്റാർ; ‘ലോക’യിലെ മൂത്തോൻ രഹസ്യം പുറത്ത്, ആരാധകർക്ക് ഇരട്ടിമധുരം