in , ,

ഗ്രാമീണ പശ്ചാത്തലത്തിൽ ഒരു ട്രാവലിങ് ത്രില്ലർ; വടിവേലു – ഫഹദ് ഫാസിൽ ചിത്രം ‘മാരീസൻ’ ട്രെയിലർ പുറത്ത്…

ഗ്രാമീണ പശ്ചാത്തലത്തിൽ ഒരു ട്രാവലിങ് ത്രില്ലർ; വടിവേലു – ഫഹദ് ഫാസിൽ ചിത്രം ‘മാരീസൻ’ ട്രെയിലർ പുറത്ത്…

വടിവേലുവും ഫഹദ് ഫാസിലും മുഖ്യവേഷങ്ങളിലെത്തുന്ന ‘മാരീസൻ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സൂപ്പർ ഗുഡ് ഫിലിംസിന്റെ 98-ാമത്തെ നിർമ്മാണ സംരംഭമായ ഈ ചിത്രം ജൂലൈ 25-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന ‘മാരീസൻ’ ഒരു ഗ്രാമീണ പശ്ചാത്തലത്തിലുള്ള ട്രാവലിങ് ത്രില്ലറാണ്.

വി. കൃഷ്ണമൂർത്തിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ക്രിയേറ്റീവ് ഡയറക്ടർ സ്ഥാനവും അദ്ദേഹത്തിനു തന്നെയാണ്. കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി.എൽ. തേനപ്പൻ, ലിവിംഗ്സ്റ്റൺ, രേണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോൺ രാജ് തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ട്.

കലൈസെൽവൻ ശിവാജിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. യുവൻ ശങ്കർ രാജ സംഗീതവും ശ്രീജിത് സാരംഗ് എഡിറ്റിംഗും മഹേന്ദ്രൻ കലാസംവിധാനവും കൈകാര്യം ചെയ്തിരിക്കുന്നു.

ആർ.ബി. ചൗധരിയുടെ പ്രശസ്തമായ സൂപ്പർ ഗുഡ് ഫിലിംസ് ബാനറിന്റെ 98-ാമത് ചിത്രമെന്ന നിലയിൽ ‘മാരീസൻ’ ഏറെ ശ്രദ്ധ ആകർഷിക്കുന്നുണ്ട്. E4 എക്സ്പെരിമെൻറ്സ് ക്രിയേറ്റീവ് പ്രൊഡ്യൂസർമാരായി ചിത്രത്തിൽ സഹകരിക്കുന്നു. എ പി ഇന്റർനാഷണലാണ് ചിത്രത്തിന്റെ ആഗോള തിയേറ്റർ റിലീസ് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ഇതിനോടകം 40 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടി വലിയ വിജയമായിരുന്നു. ‘മാമന്നൻ’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ശേഷം വടിവേലുവും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ‘മാരീസൻ’ എന്ന ചിത്രം പ്രേക്ഷകർക്ക് ഒരു വ്യത്യസ്ത ഗ്രാമീണ ത്രില്ലർ അനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരുടെ കോമ്പിനേഷൻ വീണ്ടും സ്ക്രീനിൽ കാണാൻ സാധിക്കുന്നത് സിനിമാ പ്രേമികളിൽ വലിയ ആകാംക്ഷ ഉണർത്തിയിട്ടുണ്ട്. പി ആർ ഓ-എ എസ് ദിനേശ്

“അവളുടെ ശബ്ദം ആണ് ഇനി ഇവിടെ മുഴങ്ങേണ്ടത്”; വൻ സംഭവ വികാസങ്ങളുമായി ‘ജെ.എസ്.കെ’ ട്രെയിലർ പുറത്ത്

ഉർവശിയും ജോജുവും ആദ്യമായി ഒന്നിക്കുന്ന ‘ആശ’യുടെ ചിത്രീകരണം ആരംഭിച്ചു; അഞ്ച് ഭാഷകളിൽ ചിത്രം എത്തും