in , ,

ജോഡികളായി തിളങ്ങി ടോവിനോയും കീർത്തിയും; ‘വാശി’യിലെ ഗാനം…

ജോഡികളായി തിളങ്ങി ടോവിനോയും കീർത്തിയും; ‘വാശി’യിലെ ഗാനം…

കേന്ദ്ര കഥാപാത്രമായി മലയാള സിനിമയിലേക്ക് കീർത്തി സുരേഷ് തിരികെ എത്തുന്ന ചിത്രമാണ് വാശി. ടോവിനോ തോമസ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നടൻ വിഷ്ണു ജി രാഘവ് ആണ്. ഈ ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറക്കിയിരിക്കുക ആണ് നിർമ്മാതാക്കൾ.

‘ഋതുരാഗം’ എന്ന ടൈറ്റിൽ നൽകിയിരിക്കുന്ന ഗാനം കേശവ് വിനോദും ശ്രുതി ശിവദാസും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് കൈലാസ് സംഗീതം പകർന്നിരിക്കുന്നു. ഗാനം കാണാം:

ജി സുരേഷ് കുമാർ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയതും സംവിധായകൻ വിഷ്ണു ജി രാഘവ് ആണ്. ജാനിസ് ചാക്കോയുടെ ആണ് കഥ. മേനക സുരേഷും രേവതി സുരേഷും ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ ആണ്. സംവിധായകൻ മഹേഷ് നാരായണൻ ചിത്രത്തിന്റെ ക്രിയേറ്റീവ് സൂപ്പർവൈസർ ആണ്. ഛായാഗ്രഹണം നീൽ ഡിക്കൂന നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ അർജു ബെൻ ആണ്. ജൂൺ 17ന് ചിത്രം തീയേറ്ററുകളിൽ എത്തും.

‘വിക്രം’ സംവിധായകൻ ലോകേഷിന് ആഡംബര കാർ സമ്മാനിച്ച് കമൽ ഹാസൻ…

“റോളക്സിന് ഇരിക്കട്ടെ ഒരു റോളക്സ് വാച്ച്”, സൂര്യയ്ക്ക് കമലിന്റെ സമ്മാനം…