മോൺസ്റ്ററിന് ഓവർ ഹൈപ്പ് നൽകി തകർക്കാൻ ശ്രമം; മറുപടി നൽകി വൈശാഖ്…
സോംബി ചിത്രമാണ് മോഹൻലാലിന്റെ മോൺസ്റ്റർ എന്ന രീതിയിൽ ഒരു പ്രചരണം സോഷ്യൽ മീഡിയയിൽ സജീവമാണ്. അത്തരത്തില്‍ ഒരു ചിത്രമല്ല മോൺസ്റ്റര്‍ എന്ന് ഒരു അഭിമുഖത്തിൽ സംവിധായകൻ വൈശാഖ് വ്യക്തമാക്കിയിരുന്നു. എന്നാൽ സിനിമയെ തകര്‍ക്കുക എന്ന ലക്ഷ്യം വെച്ച് സോഷ്യൽ മീഡിയയിൽ ഈ ഇപ്പോളും ഈ പ്രചരണം സോഷ്യൽ മീഡിയയിൽ തുടരുക ആണ് ചിലർ. ഫെയ്‌സ്ബുക്കിൽ ഇത്തരം ഒരു കമന്റ് ശ്രദ്ധയിൽപെട്ട വൈശാഖ് വീണ്ടും പ്രതികരിച്ചിരിക്കുക ആണ്. കമന്റ് ഇങ്ങനെ ആയിരുന്നു: “സോംബി വരുന്നു. കേരളത്തിലെ തീയേറ്ററുകളിൽ 21ന് സോംബി ഇറങ്ങുന്നു. വെറും 8 കോടി ബഡ്ജറ്റിൽ സോംബി എത്തുന്നു.”
ഈ കമന്റിന് വൈശാഖ് നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു: “എന്റെ പേജിൽ വന്ന് സോംബി എന്നൊക്കെ എഴുതാൻ ഒരു നാണവും തോന്നുന്നില്ലേ സുഹൃത്തേ. ഇത് ‘സോംബി’ പടം ഒന്നും അല്ലെന്നും ഒരു സാധാരണ ത്രില്ലർ ആണെന്നും ഞാൻ ഇതിനു മുമ്പും പല തവണ പറഞ്ഞതാണ്. പിന്നെ നിങ്ങൾ എത്ര ഓവർ ഹൈപ്പ് കൊടുത്തു നശിപ്പിക്കാൻ ശ്രമിച്ചാലും ഈ സിനിമ നല്ലതാണെങ്കിൽ, അത് ജനങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ പിന്നെയത് വിജയിക്കുക തന്നെ ചെയ്യും.” ഇത്തരത്തിൽ മോൺസ്റ്റർ എന്ന ചിത്രത്തെ കുറിച്ച് നിരവധി തെറ്റായ സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മോഹൻലാൽ ആരാധകരുടെ ഫാൻസ് പേജ് ആയ മോഹൻലാൽ ഫാൻസ് ക്ലബും ഇക്കാര്യത്തിൽ പ്രതികരിച്ചു. “ഇതുപോലുള്ള വ്യാജന്മാർ പറയുന്ന കാര്യങ്ങൾ ഒരു അംശം പോലും മനസിൽ വെക്കാതെ സിനിമയുടെ അണിയറപ്രവർത്തകർ പറയുന്ന കാര്യങ്ങൾ മാത്രം ഉൾക്കൊണ്ട് സിനിമ കാണുക.”, മോഹൻലാലിന്റെ ഫോട്ടോ ഡിപിയായി ഇട്ട് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന നിരവധി ഫെയ്ക് ഐഡികൾ ഉണ്ടെന്ന് ചൂണ്ടി കാട്ടിയ മോഹൻലാൽ ഫാൻസ് ക്ലബ്ബ് അവരുടെ ഫ്ബി പേജിൽ കുറിച്ചു.