in

‘മാർക്കോ’യുടെ ബോക്സ് ഓഫീസ് വേട്ട അവസാനിച്ചിട്ടില്ല, കന്നഡ പതിപ്പും തിയേറ്ററുകളിൽ

‘മാർക്കോ’യുടെ ബോക്സ് ഓഫീസ് വേട്ട അവസാനിച്ചിട്ടില്ല, കന്നഡ പതിപ്പും തിയേറ്ററുകളിൽ

പാൻ ഇന്ത്യൻ തലത്തിൽ തരംഗം സൃഷ്ടിച്ച ‘മാർക്കോ’ എന്ന ഉണ്ണി മുകുന്ദൻ ചിത്രത്തിന്റെ കന്നഡ പതിപ്പ് ഇന്ന് (ജനുവരി 31) റിലീസായി. മലയാളത്തിന് പുറമെ ഹിന്ദിയിലും തെലുങ്കിലും ലഭിച്ച മികച്ച വരവേൽപ്പിന് ശേഷമാണിപ്പോൾ ചിത്രം കന്നഡയിൽ എത്തിയിരിക്കുന്നത്. ഇതിനകം 100 കോടി ആഗോള കളക്ഷൻ നേടിക്കഴിഞ്ഞ ചിത്രം ഏപ്രിലിൽ കൊറിയയിലും റിലീസ് ചെയ്യുന്നുണ്ട്.

മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്‍റ് ചിത്രമായ ‘മാർക്കോ’ ഡിസംബർ 20നാണ് കേരളത്തിൽ റിലീസിനെത്തിയത്. ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ഇന്ത്യ ഒട്ടാകെ ചർച്ചയാകുകയും ചെയ്തു. സ്റ്റൈലിഷ് ഗെറ്റപ്പിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിൽ ടൈറ്റിൽ റോളിൽ മിന്നും പ്രകടനം ആയിരുന്നു ഉണ്ണി മുകുന്ദൻ കാഴ്ചവെച്ചത്. അസാധ്യമായ അഭിനയമുഹൂർത്തങ്ങളുമായി ജഗദീഷും ഞെട്ടിച്ച ചിത്രത്തിലെ വില്ലൻ വേഷങ്ങളിൽ കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ എന്നിവരും തിളങ്ങി.

ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആണ് നിർമ്മിച്ചത്. അസാധാരണമായ വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമായി എത്തിയ ചിത്രത്തിന്റെ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റൺ ആണ്. സിദ്ദീഖ്, ആൻസൺ പോൾ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും പുതുമുഖ താരങ്ങളും മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രത്തിന്‍റെ താരനിരയുടെ ഭാഗമായി.

ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: അബ്ദുൾ ഗദാഫ്, ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പിആർഒ: ആതിര ദിൽജിത്ത്.

മോഹൻലാലിൻറെ എമ്പുരാനിൽ മമ്മൂട്ടി ഉണ്ടോ?; മറുപടി നല്കി പൃഥ്വിരാജ്, പുതിയ ഫാൻ തിയറികൾക്കും തുടക്കം…

വീണ്ടും റൊമാൻ്റിക് ബോയ് ആയി ഉണ്ണി മുകുന്ദൻ; ‘ഗെറ്റ് സെറ്റ് ബേബി’യിലെ വീഡിയോ ഗാനം ശ്രദ്ധനേടുന്നു…