മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രം വരുന്നു; പേര് ‘ഉണ്ട’

0

മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രം വരുന്നു; പേര് ‘ഉണ്ട’

വളരെ രസകരമായ ഒരു പേരുമായി ഒരു മമ്മൂട്ടി ചിത്രം കൂടി എത്തുകയാണ്. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രം ഒരുക്കിയ മലയാള സിനിമയിൽ കഴിഞ്ഞ വർഷം അരങ്ങേറ്റം കുറിച്ച ഖാലിദ് റഹ്മാൻ ഒരുക്കുന്ന രണ്ടാമത്തെ ചിത്രം ആണിത്. ഉണ്ട എന്നാണ് ഈ ചിത്രത്തിന് ഇപ്പോൾ നൽകിയിരിക്കുന്ന പേര് എന്നാണ് വിവരം. പേരുപോലെ തന്നെ വ്യത്യസ്തമായ ഒരു പ്രമേയവുമാണ് ഈ ചിത്രം കൈകാര്യം ചെയ്യുന്നത് എന്നാണ് സൂചനകൾ പറയുന്നത്.

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കാൻ പോകുന്നത് അൻവർ റഷീദ് ആയിരിക്കും എന്ന് ചില സൂചനകൾ ഉണ്ടെങ്കിലും അതിനെ കുറിച്ച് ഇത് വരെ ഔദ്യോഗിക സ്ഥിതീകരണം ഒന്നും ഉണ്ടായിട്ടില്ല. അടുത്ത വർഷം ആയിരിക്കും ഈ ചിത്രം തുടങ്ങുക . ചിത്രത്തിലെ മറ്റു താരങ്ങളെ കുറിച്ചോ അണിയറ പ്രവർത്തകരെ കുറിച്ചോ ഒന്നും ഒരു വിവരവും ഇപ്പോൾ ലഭ്യമല്ല.

ആസിഫ് അലി, ബിജു മേനോൻ, രെജിഷാ വിജയൻ എന്നിവർ ആയിരുന്നു ഖാലിദിന്റെ ആദ്യ ചിത്രമായ അനുരാഗ കരിക്കിൻ വെള്ളത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ ഈ ചിത്രം നിർമ്മിച്ചത് ഓഗസ്റ്റ് സിനിമാസ് ആയിരുന്നു. ഇതിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും രെജിഷാ വിജയൻ സ്വന്തമാക്കി. രെജിഷയുടെ അരങ്ങേറ്റ ചിത്രമായിരുന്നു ഇതെന്നതും ശ്രദ്ധേയമാണ്.

മമ്മൂട്ടിയുടെ അടുത്ത റിലീസുകൾ സ്ട്രീറ്റ് ലൈറ്റ്‌സ്, മാസ്റ്റർപീസ് , പരോൾ, പേരന്പ് തുടങ്ങിയവയാണ്. ഇത് കൂടാതെ അങ്കിൾ എന്ന ചിത്രവും മമ്മൂട്ടി ഇപ്പോൾ ചെയ്യുന്നുണ്ട്. കോഴി തങ്കച്ചൻ, മാമാങ്കം എന്നീ ചിത്രങ്ങളും മമ്മൂട്ടി കമ്മിറ്റ് ചെയ്തിട്ടുള്ള ചിത്രങ്ങൾ ആണ്. വൈശാഖിനൊപ്പം ചേർന്ന് രാജ 2 എന്ന ചിത്രവും ചെയ്യുമെന്ന് സൂചനകൾ ഉണ്ടെങ്കിലും ഇത് വരെ കൂടുതൽ വിവരങ്ങൾ ഒന്നും അതിനെ കുറിച്ച് ലഭ്യമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here