ആരാധകര്‍ക്ക് ആഘോഷമാക്കാന്‍ 35 ദിവസത്തെ വ്യത്യാസത്തിൽ രണ്ടു മമ്മൂട്ടി ചിത്രങ്ങള്‍ എത്തുന്നു

0

ആരാധകര്‍ക്ക് ആഘോഷമാക്കാന്‍ 35 ദിവസത്തെ വ്യത്യാസത്തിൽ രണ്ടു മമ്മൂട്ടി ചിത്രങ്ങള്‍ എത്തുന്നു

ഓണത്തിന് റിലീസ് ചെയ്ത പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രമായിരുന്നു മമ്മൂട്ടി നായകനായി ഈ വർഷം അവസാനമെത്തിയ ചിത്രം. ഫീൽ ഗുഡ് ചിത്രമെന്ന അഭിപ്രായം നേടിയെങ്കിലും ബോക്സ്‌ ഓഫീസില്‍ നേട്ടങ്ങള്‍ ഒന്നും നേടാന്‍ ആവാതെ തിയേറ്ററുകള്‍ വിട്ടു. ഈ വർഷം ആദ്യം ഇറങ്ങിയ ദി ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷം വന്ന പുത്തൻ പണവും വലിയ ബോക്സ് ഓഫീസ് പരാജയം ആണ് മമ്മൂട്ടിക്ക് നൽകിയത്. ചുരുക്കി പറഞ്ഞാൽ ഒരു വമ്പൻ വിജയത്തിന് മമ്മൂട്ടിയും ആരാധകരും ഒരുപോലെ കാത്തിരിക്കുകയാണ് എന്ന് ചുരുക്കം.

എന്നാല്‍ ആരാധകരെ ആവേശം കൊള്ളിക്കാന്‍ അടുത്ത രണ്ടു മാസങ്ങളിൽ ആയി രണ്ടു വലിയ ചിത്രങ്ങളുമായാണ് മെഗാ സ്റ്റാർ എത്തുന്നത്. അതായതു 35 ദിവസത്തിന്റെ വ്യത്യാസത്തിൽ ആയിരിക്കും ഈ രണ്ടു ചിത്രങ്ങളും റിലീസ് ചെയ്യുക. ഈ റിലീസ് പ്ലാൻ ഈ ചിത്രങ്ങളുടെ വിജയ സാധ്യതകളെ എങ്ങനെ ബാധിക്കുമെന്ന് അറിയില്ലെങ്കിലും രണ്ടും ആരാധകർക്ക് പ്രതീക്ഷ നൽകുന്ന ചിത്രങ്ങൾ ആണ്.

ഷാംദത് എന്ന പ്രശസ്ത ക്യാമറാമാൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ് ആദ്യമെത്തുന്നത്. നവംബർ 16 നു എത്തുന്ന ഈ ചിത്രം മലയാളത്തിനൊപ്പം തമിഴിലും എത്തുന്നുണ്ട്. രണ്ടു വേര്ഷനുകൾക്കും ചില വ്യത്യസങ്ങൾ ഉണ്ട് എന്നും കേൾക്കുന്നുണ്ട്. മലയാള ചിത്രം കുറച്ചു കൂടി എന്റെർറ്റൈനെർ ആയി എത്തുമ്പോൾ തമിഴ് ചിത്രം കുറച്ചു കൂടി സീരിയസ് ആയുള്ള സമീപനം ആണ് സ്വീകരിക്കുന്നത്.

അതിനു ശേഷം ഡിസംബറിൽ എത്തുന്ന മമ്മൂട്ടി ചിത്രമാണ് മാസ്റ്റർപീസ്. രാജാധിരാജക്കു ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു കമ്പ്ലീറ്റ് മാസ്സ് ആക്ഷൻ ചിത്രമാണ്. മമ്മൂട്ടി എഡ്‌വേഡ്‌ ലിവിങ്സ്റ്റൺ എന്ന കോളേജ് അധ്യാപകൻ ആയെത്തുന്ന ഈ ചിത്രത്തിൽ സൗത്ത് ഇന്ത്യയിലെ അഞ്ചു ആക്ഷൻ കൊറിയോഗ്രാഫേഴ്സ് ചേർന്നാണ് സംഘട്ടനം ഒരുക്കിയിരിക്കുന്നത്. ഡിസംബർ 21 നു മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആയി ഈ ചിത്രം പ്രദർശനത്തിന് എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here