in , ,

ഇന്ദ്രൻസിന്‍റെ അത്യുഗ്രൻ പ്രകടനം; മില്യൺ കാഴ്ചക്കാരുമായി ‘ഉടൽ’ ടീസർ തരംഗമാകുന്നു…

ഇന്ദ്രൻസിന്‍റെ അത്യുഗ്രൻ പ്രകടനം; മില്യൺ കാഴ്ചക്കാരുമായി ‘ഉടൽ’ ടീസർ തരംഗമാകുന്നു…

തുടരെ തുടരെ പ്രകടനം കൊണ്ട് ഞെട്ടിക്കാൻ ഒരുങ്ങുകയാണ് ഇന്ദ്രൻസ് എന്ന സൂചന ആണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ടീസറും നൽകുന്നത്. ‘ഉടൽ’ എന്ന ഇന്ദ്രൻസ് ചിത്രത്തിന്റെ ടീസർ പ്രേക്ഷകരെ ഞെട്ടിച്ചു എന്ന് തന്നെ പറയാം. ഹോളിവുഡ് ചിത്രമായ ‘ഡോണ്ട് ബ്രീത്ത്’ ഓർമ്മപ്പെടുത്തുന്ന തരത്തിലാണ് ‘ഉടൽ’ ടീസർ എത്തിയിരിക്കുന്നത്. സർവൈവൽ ത്രില്ലർ ആയ ചിത്രത്തിൽ നെഗറ്റീവ് ഷേഡുള്ള ഒരു കഥാപാത്രത്തെ ഇന്ദ്രൻസിൻസ് അവതരിപ്പിക്കുന്നു.

രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ 56 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ ആണ് പുറത്തുവന്നിരിക്കുന്നത്. ഇതിനോടകം 2.7 മില്യൺ കാഴ്‌ചക്കരെ ടീസർ സ്വന്തമാക്കി കഴിഞ്ഞു . വളരെ മികച്ച അഭിപ്രയങ്ങൾ ആണ് പ്രേക്ഷകരിൽ നിന്നും ടീസറിന് ലഭിക്കുന്നത്. യൂട്യൂബ് ട്രെൻഡിൽ ഒന്നാം സ്ഥാനത്ത് എത്താനും ടീസറിന് സാധിച്ചു. ടീസര്‍ കാണാം:

ഇന്ദ്രന്‍സിനെ കൂടാതെ ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗ എന്നിവരെയും ടീസറില്‍ കാണാന്‍ കഴിയും. ഫാമിലി ഡ്രാമ പ്രതീക്ഷിച്ച പ്രേക്ഷരെ ടീസര്‍ ശരിക്കും ഞെട്ടിച്ചു കഴിഞ്ഞു. അവതരണം കൊണ്ടും വിഷ്വല്‍സ് കൊണ്ടും ബാക്ക്ഗ്രൗണ്ട് സ്കോറിങ്ങ് കൊണ്ടും എല്ലാം ടീസര്‍ ചര്‍ച്ചയാവുന്നുണ്ട്.

സംവിധായകന്‍ രതീഷ് രഘുനന്ദൻ ആണ് ഉടലിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മനോജ് പിള്ള ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. നിഷാദ് യൂസഫ് ആണ് ചിത്രത്തിന്‍റെ എഡിറ്റര്‍. വില്യം ഫ്രാൻസിസ് ആണ് സംഗീത സംവിധാനം. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികള്‍ എഴിതിയത് ബി.ടി അനിൽകുമാര്‍ ആണ്.മേയ് 20ന് ചിത്രംതീയേറ്ററുകളിൽ എത്തും.

ആകാംഷയുടെ മുൾമുനയിൽ നിർത്തി ‘പുഴു’ ട്രെയിലർ; റിലീസും പ്രഖ്യാപിച്ചു…

‘റോർഷാക്ക്’ വരുന്നു; ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് മമ്മൂട്ടിയുടെ ത്രില്ലർ ചിത്രം…