in

‘റോർഷാക്ക്’ വരുന്നു; ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് മമ്മൂട്ടിയുടെ ത്രില്ലർ ചിത്രം…

‘റോർഷാക്ക്’ വരുന്നു; ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് മമ്മൂട്ടിയുടെ ത്രില്ലർ ചിത്രം…

‘കെട്ട്യോളാണ് എന്റെ മാലാഖ’ സംവിധാനം ചെയ്തു ശ്രദ്ധേയനായ നിസാം ബഷീറിനിന്റെ പുതിയ ചിത്രം മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് ഒപ്പമാണ്. ത്രില്ലർ ചിത്രമായി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവിട്ടിരിക്കുക ആണ് അണിയറപ്രവർത്തകർ. ‘റോർഷാക്ക്’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ.

മമ്മൂട്ടി തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക്/ട്വിറ്റര്‍ ഹാൻഡിലൂടെ ‘റോർഷാക്കിന്‍റെ’ ഫസ്റ്റ് ലുക്ക് പങ്കുവെച്ചു. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ മുഖം മൂടി അണിഞ്ഞ മമ്മൂട്ടിയെ ആണ് കാണാന്‍ കഴിയുന്നത്. രക്തം പുരണ്ട മുഖംമൂടി ധരിച്ചു ഒരു കസേരയില്‍ ഇരിക്കുക ആണ് മമ്മൂട്ടിയുടെ കഥാപാത്രം. ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ കാണാം:

റോർഷാക്കിന്‍റെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുകയാണ്. ഈ ത്രില്ലർ ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള മമ്മൂട്ടിയുടെ ലൊക്കേഷൻ ചിത്രങ്ങള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ’, ‘ഇബിലീസ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് സമീർ അബ്ദുൾ ആണ് ഈ മമ്മൂട്ടി ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മമ്മൂട്ടിയെ കൂടാതെ ഗ്രേസ് ആന്റണി, ഷറഫുദ്ധീൻ, ജഗദീഷ്, കോട്ടയം നസീർ, ബിന്ദു പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. മിഥുൻ മുകുന്ദന്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം അനന്തകൃഷ്ണന്‍ നിർവ്വഹിക്കുന്നു.

ഇന്ദ്രൻസിന്‍റെ അത്യുഗ്രൻ പ്രകടനം; മില്യൺ കാഴ്ചക്കാരുമായി ‘ഉടൽ’ ടീസർ തരംഗമാകുന്നു…

റസൂൽ പൂക്കുട്ടിയുടെ ആദ്യ സംവിധാന സംരംഭം ‘ഒറ്റ’; ചിത്രത്തിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്ത്…