in , ,

ആകാംഷയുടെ മുൾമുനയിൽ നിർത്തി ‘പുഴു’ ട്രെയിലർ; റിലീസും പ്രഖ്യാപിച്ചു…

ആകാംഷയുടെ മുൾമുനയിൽ നിർത്തി ‘പുഴു’ ട്രെയിലർ; റിലീസും പ്രഖ്യാപിച്ചു…

മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ഒരു ചിത്രം ആദ്യമായി ഡയറക്റ്റ് ഒടിടി റിലീസിന് ഒരുങ്ങുക ആണ്. നവാഗതയായ റത്തീന പിടി സംവിധാനം ചെയ്യുന്ന ‘പുഴു’ ആണ് ആ ചിത്രം. അടുത്തതായി റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടി ചിത്രവും ഇത് തന്നെ. ഒടിടി റിലീസ് ആയി സോണി ലിവിൽ എത്തുന്ന ഈ ചിത്രത്തിന്റെ ട്രെയിലറും റിലീസ് ഡെയ്റ്റും പുറത്തുവിട്ടിരിക്കുക ആണ് പുഴു ടീം.

മെയ് 13ന് ചിത്രം സ്ട്രീമിങ്ങ് ആരംഭിക്കും എന്ന് അറിയിച്ചിരിക്കുക ആണ് അണിയറപ്രവർത്തകർ. 1 മിനിറ്റ് 13 സെക്കന്റ് ദൈർഘ്യമുള്ള ഒരു ട്രെയിലറും സോണി ലിവ് പുറത്തുവിട്ടിട്ടുണ്ട്. വളരെ ആകാംഷ ജനിപ്പിക്കുന്ന ഒരു ട്രെയിലർ ആണ് റിലീസ് ആയിരിക്കുന്നത്. ട്രെയിലർ കാണാം:

മമ്മൂട്ടി ചിത്രമായ ‘ഉണ്ട’യുടെ രചയിതാവ് ഹര്‍ഷദ് ആണ് പുഴുവിന് കഥ ഒരുക്കിയത്. തിരക്കഥ രചനയില്‍ ഹര്‍ഷദിനൊപ്പം ഷര്‍ഫുവും സുഹാസും പങ്കുചേര്‍ന്നു. തേനി ഈശ്വറാണ് ആണ് ക്യാമറ കൈകാര്യം ചെയ്തത്. കോട്ടയം രമേശ്, കുഞ്ചന്‍,  നെടുമുടി വേണു, ഇന്ദ്രന്‍സ്, ആത്‍മീയ രാജന്‍, മാളവിക മേനോന്‍, വാസുദേവ് സജീഷ് മാരാര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

കുറുപ്പിന് പിന്നാലെ അയ്യരും; ബുർജ് ഖലീഫയിൽ ‘സിബിഐ 5’ ട്രെയിലർ, സാക്ഷിയായി മമ്മൂട്ടിയും ടീമും…

ഇന്ദ്രൻസിന്‍റെ അത്യുഗ്രൻ പ്രകടനം; മില്യൺ കാഴ്ചക്കാരുമായി ‘ഉടൽ’ ടീസർ തരംഗമാകുന്നു…