ആടിപാടി സൂപ്പർ നായികമാരും വിജയും; ‘കാതുവാക്കിലെ രണ്ടു കാതല്‍’ സോങ്ങ്

മക്കൾ സെൽവൻ വിജയ് സേതുപതിയും സൂപ്പർ നായികമാരായ നയൻതാരയും സാമന്തയും ഒന്നിക്കുന്ന ചിത്രമാണ് . വിഘ്നേശ് ശിവന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമൊരു റൊമാന്റിക് കോമഡി ആണ്. ഈ ചിത്രത്തിന്റെ ടീസർ മുൻപ് പുറത്തുവന്നിരുന്നു. ചിത്രത്തിലെ ഒരു ഗാനത്തിന്റെ ചില രംഗങ്ങൾ കോർത്തിണക്കിയ ഒരു വീഡിയോയും ഇന്നിപ്പോൾ റിലീസ് ആയിരിക്കുക ആണ്.
‘ടു ടു ടു’ എന്ന് ടൈറ്റിൽ നൽകിയ ഗാനത്തിന്റെ ഗ്ലിമ്പ്സ് ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിൽ ആണ് വീഡിയോ റിലീസ് ആയിരിക്കുന്നത്. വീഡിയോ കാണാം:
മൂന്ന് സൂപ്പർതാരങ്ങൾ ആടിപാടുന്നു എന്നത് തന്നെയാണ് ഈ ഗാനത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. സൂപ്പർ ലുക്കിൽ മക്കൾ സെൽവൻ വിജയും ഗ്ലാമർ ലുക്കിൽ സൂപ്പർ നായികമാരായ സാമന്തയും നയൻതാരയും ഗാന രംഗത്തിൽ ചുവട് വെക്കുന്നു.
സംവിധായകൻ വിഘ്നേശ് ശിവൻ തന്നെ എഴുതിയ വരികൾക്ക് അനിരുദ്ധ് രവിചന്ദ്രൻ ആണ് സംഗീതം പകർന്നിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ, സാഹിതി ചഗന്തി, സഞ്ജന കൽമഞ്ജെ എന്നിവർ ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നു. കൺമണി റാംബോ ഖതീജ എന്ന പേരിൽ ചിത്രം തെലുങ്കിലും പുറത്തിറങ്ങും. ഈ ഗാനത്തിന് തെലുങ്കിൽ ശ്രീ സായ് കിരൺ ആണ് വരികൾ എഴുതിയത് .