“ഇനി പക്കാ എൻ്റർടെയ്നർ ജോസിൻ്റെ വരവാ”; ‘ടർബോ’ സെക്കൻ്റ് ലുക്ക്…

തിയേറ്ററുകളിൽ ആരവം തീർക്കാൻ ഒരു മമ്മൂട്ടി ചിത്രം വരികയാണ് – ടർബോ. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് പൂർത്തിയായ വിവരം ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്നിരുന്നു. ഇപ്പൊൾ ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ റിലീസ് ആയിരിക്കുകയാണ്.
പോലീസ് സ്റ്റേഷനിൽ രണ്ട് പേർക്ക് ഒപ്പം നിലത്ത് ഇരിക്കുന്ന ടർബോ ജോസിനെ (മമ്മൂട്ടി) ആണ് സെക്കൻ്റ് ലുക്ക് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. സ്റ്റേഷനിൽ ആണെന്ന യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ ആണ് ജോസിൻ്റെ ഇരിപ്പ്. ആദ്യ പോസ്റ്റർ മാസ് ചിത്രം എന്ന പ്രതീതി സൃഷ്ടിച്ചപ്പോൾ പക്കാ കോമഡി എൻ്റർടെയ്നർ കൂടി ആകും ഈ ചിത്രം എന്ന സൂചന ആണ് സെക്കൻഡ് ലൂക്ക് പോസ്റ്റർ നൽകിയിരിക്കുന്നത്.
മധുര രാജ എന്ന ചിത്രത്തിന് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. കന്നഡ നടൻ രാജ് ബി ഷെട്ടി, തെലുങ്ക് നടൻ സുനിൽ, തമിഴ് നടൻ അർജുൻ ദാസ് തുടങ്ങിയവർ ഈ ചിത്രത്തിലൂടെ മലയാളത്തിൽ എത്തുന്നു എന്നതും ടർബോയെ ശ്രദ്ധേയമാകുന്നുണ്ട്. കുറച്ച് നാളുകൾക്ക് ശേഷം ഒരു ഔട്ട് ആൻഡ് ഔട്ട് മാസ് ആക്ഷൻ ചിത്രത്തിൽ മമ്മൂട്ടിയെ കാണാൻ കഴിയും എന്നത് തന്നെയാണ് ചിത്രത്തിൽ ഏറ്റവും വലിയ പ്രത്യേകത. മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്.
Presenting the Second Look Poster of @TurboTheFilm @MKampanyOffl @DQsWayfarerFilm @Truthglobalofcl #Turbo pic.twitter.com/vLC0C5BJRd
— Mammootty (@mammukka) February 23, 2024
Summary: Turbo Second Look Poster Released