in

“സൂപ്പർതാരമില്ല, പക്ഷേ രണ്ട് ദിവസ കളക്ഷൻ 15 കോടിയിൽ!”; ബോക്സ് ഓഫീസിൽ ‘മഞ്ഞുമ്മൽ ബോയ്സ്’ തരംഗം…

“ഓവർസീസിൽ 2 ദിവസം കൊണ്ട് 1 മില്യൺ ഡോളർ നേട്ടം”; ആഗോള ബോക്സ് ഓഫീസിലും ‘മഞ്ഞുമ്മൽ ബോയ്സ്’ തരംഗം…

ജാൻ.എ.മൻ എന്ന ഹിറ്റ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകൻ ചിദംബരം, രണ്ടാമത്തെ ചിത്രവുമായി എത്തിയപ്പോളും ഗംഭീര സ്വീകരണം ആണ് പ്രേക്ഷകർ നൽകുന്നത്. മോഹൻലാലിൻ്റെ മലൈക്കോട്ടൈ വാലിബന് ശേഷം ഈ വർഷം റിലീസ് ദിനത്തിൽ മികച്ച കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമായി ശ്രദ്ധപിടിച്ച് പറ്റിയ ചിത്രം രണ്ടാമത്തെ ദിവസവും വമ്പൻ കളക്ഷനുമായി ഞെട്ടിച്ചിരിക്കുകയാണ്. സൂപ്പർ താര സാന്നിദ്ധ്യം ഒന്നുമില്ലാതെ തന്നെ രണ്ട് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം നേടിയത് 15 കോടി രൂപ ആണ്.

കൂടാതെ, ചിത്രം ഓവർസീസ് മാർക്കറ്റിൽ നിന്ന് 2 ദിവസം കൊണ്ട് തന്നെ 1 മില്യൺ ഡോളർ എന്ന നേട്ടം പിന്നിട്ടിരിക്കുകയാണ്. ചിദംബരം വിധാനം ചെയ്ത രണ്ടാമത്തെ ചിത്രം ആദ്യ ചിത്രത്തിനും മുകളിൽ നിൽക്കുന്ന വിജയത്തിലേക്ക് ആണ് കുതിക്കുന്നത്. ഗൾഫ് ബോക്സ് ഓഫീസിൽ ചിത്രം മറ്റ് ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കി ഒന്നാം സ്ഥാനത്ത് ട്രെൻഡിങ് ആകുകയാണ്. 6.83 കോടിയാണ് രണ്ട് ദിവസ ജിസിസി കളക്ഷൻ. യുകെ ബോക്സ് ഓഫീസിൽ ആദ്യ ദിവസം 35 ലക്ഷം കളക്ഷൻ നേടിയ ചിത്രം രണ്ടാം ദിവസം നേടിയത് 40 ലക്ഷത്തിന് മുകളിൽ ആണ്. യുഎസ്എ-യിൽ ചിത്രം ഒരു ദിവസം വൈകിയാണ് റിലീസ് ചെയ്തത് എങ്കിലും ആവേശത്തിന് ഒരു കുറവും ഉണ്ടായില്ല.

കേരളത്തിൽ ആദ്യ ദിവസം 3.3 കോടി കളക്ഷൻ നേടിയ ചിത്രം രണ്ടാം ദിവസം 3.35 കോടി ആണ് നേടിയത്. ഇതോട് കൂടി കേരള കളക്ഷൻ 6.65 കോടിയിൽ എത്തി നിൽക്കുകയാണ്.11 പേരടങ്ങുന്ന ഒരു സംഘം കൊടൈക്കനാലിൽ ടൂർ പോകുന്നതും അവിടെ ഗുണ കേവിൽ അവരിൽ ഒരാൾ അകപ്പെടുകയും തുടർന്ന് കൂട്ടുകാരും അധികാരികളും ചേർന്നുള്ള രക്ഷാപ്രവർത്തനവും ഒക്കെയാണ് ചിത്രത്തിൻ്റെ പ്രധാന പ്ലോട്ട്.

“ഇനി പക്കാ എൻ്റർടെയ്നർ ജോസിൻ്റെ വരവാ”; ‘ടർബോ’ സെക്കൻ്റ് ലുക്ക്…

“അന്വേഷണങ്ങളിൽ വിജയിച്ച് എസ് ഐ ആനന്ദ് മുന്നോട്ട്”; ‘അന്വേഷിപ്പിൻ കണ്ടെത്തും’ മൂന്നാം വാരവും പിന്നിടുന്നു…