in , ,

ഇന്റർനെറ്റിൽ തരംഗമായി ‘തു ജൂത്തി മേം മക്കറി’ലെ ആദ്യ വീഡിയോ ഗാനം; റെക്കോർഡ് കാഴ്ചക്കാർ…

ഇന്റർനെറ്റിൽ തരംഗമായി ‘തു ജൂത്തി മേം മക്കറി’ലെ ആദ്യ വീഡിയോ ഗാനം; റെക്കോർഡ് കാഴ്ചക്കാർ…

ലവ് രഞ്ജൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് റൊമാന്റിക്-കോമഡി ചിത്രമായ ‘തു ജൂത്തി മേം മക്കറി’ലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തത് മുതൽ ഇന്റർനെറ്റിൽ അത് തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ‘തേരെ പ്യാർ മേ’ എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന വീഡിയോയിൽ തങ്ങളുടെ ഓൺ-സ്ക്രീൻ കെമിസ്ട്രി കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് ചിത്രത്തിലെ നായികാനായകമാർ ആയ ശ്രദ്ധ കപൂറും രൺബീർ കപൂറും. സ്പെയിനിലെ മനോഹരമായ സ്ഥലങ്ങളിലെ ദൃശ്യങ്ങളുമായി വീഡിയോ ഗാനം യൂട്യൂബിൽ എത്തിയത്.

ലവ് ഫിലിംസും ടി-സീരീസ് ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം രഞ്ജനും രാഹുൽ മോഡിയും ചേർന്നാണ് എഴുതിയിരിക്കുന്നത്. ‘തേരേ പ്യാർ മേ’ എന്ന ഗാനം രചിച്ചത് അമിതാഭ് ഭട്ടാചാര്യയും ആലപിച്ചിരിക്കുന്നത് അരിജിത് സിംഗും നിഖിതാ ഗാന്ധിയും ചേർന്നാണ്. ബോസ്കോ സീസർ കൊറിയോഗ്രാഫി ചെയ്ത ഈ ഗാനം അതിന്റെ ആകർഷകമായ ഈണത്തിനും മനോഹരമായ ദൃശ്യങ്ങൾ കൊണ്ടും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടുകയാണ്. റിലീസ് ചെയ്‌തതു 21 മണിക്കൂറിനുള്ളിൽ തന്നെ 18 ദശലക്ഷത്തിലധികം വ്യൂസ് നേടി യൂട്യൂബിൽ ട്രെൻഡുചെയ്യുകയാണ് ഈ വീഡിയോ ഗാനം. ‘തു ജൂത്തി മേം മക്കർ’ 2023 മാർച്ച് 8 ന് തിയേറ്ററുകളിൽ എത്തും. വീഡിയോ കാണാം:

“നന്ദി, സന്തോഷം, അഭിമാനം”; മാളികപ്പുറം 100 കോടി പോസ്റ്റർ പുറത്ത് വിട്ട് ഉണ്ണി മുകുന്ദൻ…

“മാസ് പരിവേഷത്തിൽ ആവേശമാകാൻ ദുൽഖർ”; ‘കിംഗ്‌ ഓഫ് കൊത്ത’ സെക്കന്റ് ലുക്ക് ഇതാ…