in

“അന്വേഷണങ്ങളിൽ വിജയിച്ച് എസ് ഐ ആനന്ദ് മുന്നോട്ട്”; ‘അന്വേഷിപ്പിൻ കണ്ടെത്തും’ മൂന്നാം വാരവും പിന്നിടുന്നു…

“അന്വേഷണങ്ങളിൽ വിജയിച്ച് എസ് ഐ ആനന്ദ് മുന്നോട്ട്”; ‘അന്വേഷിപ്പിൻ കണ്ടെത്തും’ മൂന്നാം വാരവും പിന്നിടുന്നു…

ഫെബ്രുവരി 9 ന് തിയേറ്ററുകളിൽ എത്തിയ ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം വിജയകരമായി മൂന്നാം വാരവും പ്രദർശനങ്ങൾ തുടരുകയാണ്. ഹീറോയിസവും അടിയും പിടിയും ഒന്നുമില്ലാതെ സീരിയൽ കില്ലിങ്ങ് തീമിലും ആശ്രയം കണ്ടെത്താതെ നാട്ടിൽ എന്നോ നടന്നേക്കാവുന്ന ക്രൈം എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ഒരുക്കിയ ചിത്രം പ്രേക്ഷകർ റിലീസ് ദിവസം മുതൽ തന്നെ കയ്യടിയോടെ സ്വീകരിക്കുകയായിരുന്നു. തൊണ്ണൂറുകളുടെ കാലഘട്ടം പശ്ചാത്തലമാക്കി വേറിട്ടൊരു ത്രില്ലിംഗ് അനുഭവം തന്നെ ആണ് ടോവിനോ തോമസിനെ നായകനാക്കി സംവിധായകൻ ഡാർവിൻ കുരിയാക്കോസ് ഒരുക്കിയത്.

എസ് ഐ ആനന്ദ് നാരായണൻ എന്ന കഥാപാത്രമായി ടോവിനോ തോമസ് മികച്ച പ്രകടനം കാഴ്ചവച്ച ചിത്രത്തിൽ രണ്ട് കൊലപാതക കേസുകളുടെ അന്വേഷണം ആണ് രണ്ട് പകുതികളിലായി പറഞ്ഞത്. അന്വേഷണ സംഘം അല്ലാതെ അതുവരെ പരിചിതമായ ആരും തന്നെ ഇല്ലാതെ പ്രേക്ഷകരെയും കൂട്ടി പുതിയ ഒരു നാട്ടിലേക്ക് എത്തി കേസ് അന്വേഷിക്കുന്ന പ്രതീതി സൃഷ്ടിച്ച് ആണ് ചിത്രം ഒരുക്കിയത്. അതൊരു വെല്ലുവിളി ആയിരുന്നിട്ടും പ്രേക്ഷകരെ പിടിച്ച് ഇരുത്തുന്ന രീതിയിൽ തന്നെ സംവിധായകൻ ഡാർവിൻ അത് ഒരുക്കിയപ്പോൾ നല്ലൊരു സിനിമ കാഴ്ച കൂടി മലയാളത്തിന് ലഭിച്ചു.

തിയേറ്റർ റിലീസിന് ശേഷം ചിത്രത്തിന് ലഭിച്ച സ്വീകാര്യത കണക്കിലെടുത്തു വമ്പൻ തുകയ്ക്ക് ആണ് ചിത്രത്തിൻ്റെ ഒടിടി റൈറ്റ്സ് വിറ്റുപോയത്. നെറ്റ്ഫ്ലിക്സ് ആണ് ഒടിടി റൈറ്റ്സ് സ്വന്തമാക്കിയത്. ജിനു വി എബ്രഹാം തിരക്കഥ ഒരുക്കിയ ഈ ചിത്രം തിയേറ്റർ ഓഫ് ഡ്രീംസ് ആണ് നിർമ്മിച്ചത്. ഡോൾവിൻ കുരിയാക്കോസ്, ജിനു വി എബ്രഹാം, വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ എന്നിവർ ആണ് നിർമ്മാതാക്കൾ. ടൊവിനോ കൂടാതെ സിദ്ദിഖ്, ഷമ്മി തിലകന്‍, ബാബുരാജ്, ഇന്ദ്രന്‍സ്, നന്ദു, ഹരിശ്രീ അശോകന്‍, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, വെട്ടുകിളി പ്രകാശ്, രമ്യ സുവി, അനഘ മായ രവി, അശ്വതി മനോഹരന്‍, അര്‍ത്ഥന ബിനു എന്നീ താരങ്ങൾ ആയിരുന്നു ചിത്രത്തിൽ അണിനിരന്നത്.

“സൂപ്പർതാരമില്ല, പക്ഷേ രണ്ട് ദിവസ കളക്ഷൻ 15 കോടിയിൽ!”; ബോക്സ് ഓഫീസിൽ ‘മഞ്ഞുമ്മൽ ബോയ്സ്’ തരംഗം…

“അന്ന് മസില് കാട്ടി വൈറൽ, ഇന്ന് മീശ പിരിച്ച് അഭിനയവും”; ‘അന്വേഷിപ്പിൻ കണ്ടെത്തും’ പുതുമുഖ താരം അഭിനയം തുടരുമോ…