in , ,

തീയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കാൻ ‘തൂഫാൻ’; കെജിഎഫ് 2 സോങ്ങ് എത്തി…

തീയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കാൻ ‘തൂഫാൻ’; കെജിഎഫ് 2 സോങ്ങ് എത്തി…

മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഉൾപ്പെടെ എല്ലാ ഭാഷകളിലെയും പ്രേക്ഷകർക് ആവേശത്തോടെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ് ചാപ്റ്റർ 2. കന്നഡ സൂപ്പർസ്റ്റാർ യാഷിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കിയ കെജിഎഫിന്റെ ഒന്നാം ഭാഗത്തിന്റെ മഹാ വിജയത്തോട് കൂടി വലിയ തരംഗം ഇന്ത്യ ഒട്ടാകെ സൃഷ്ടിച്ച ചിത്രം ഇന്നൊരു ബ്രാൻഡ് തന്നെയാണ്.

കെജിഎഫ് ആരാധകർക്ക് വിരുന്ന് എന്നോണം ചിത്രത്തിലെ ഒരു ഗാനം ഇന്ന് പുറത്തുവന്നിരിക്കുക ആണ്. തൂഫാൻ എന്ന ടൈറ്റിൽ നൽകിയിരിക്കുന്ന ഗാനം ആണ് റിലീസ് ആയത്. ഈ ഗാനത്തിന് നൽകാവുന്ന ഏറ്റവും മികച്ച വിശേഷണം ഇത് തീയേറ്ററുകളിൽ പ്രകമ്പനം കൊള്ളിക്കാൻ പോകുന്ന ഗാനം എന്നത് ആണ്. ഗാനം കാണാം:

വിവിധ ഭാഷകളിൽ ഈ ഗാനം കെജിഎഫ് ടീം പുറത്തുവിട്ടിട്ടുണ്ട്. ഒൻപതോളം ഗായകരും പത്തോളം ബാല ഗായകരും ചേർന്നാണ് ഈ ഗാനം ആലപിച്ചത്. രവി ബസ്‌റൂർ ആണ് സംഗീത സംവിധായകൻ. മധുരകവി ആണ് വരികൾ എഴുതിയത്.

“കെജിഎഫിനെക്കാൾ വലുത് വന്നാലും ഭീഷ്മപർവ്വം ആഘോഷിക്കും, ആ പടം ഒരു പടമാ”, ആരാധകന് പാർവതിയുടെ മറുപടി…

“സല്യൂട്ടിന് നല്ലത് ഒടിടി പ്ലാറ്റ്ഫോം തന്നെ, റിലാക്സ് ആയി കാണാം”, മനോജ് കെ ജയൻ പറയുന്നു…