“സല്യൂട്ടിന് നല്ലത് ഒടിടി പ്ലാറ്റ്ഫോം തന്നെ, റിലാക്സ് ആയി കാണാം”, മനോജ് കെ ജയൻ പറയുന്നു…

0

“സല്യൂട്ടിന് നല്ലത് ഒടിടി പ്ലാറ്റ്ഫോം തന്നെ, റിലാക്സ് ആയി കാണാം”, മനോജ് കെ ജയൻ പറയുന്നു…

ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കിയ ‘സല്യൂട്ട്’ ഒടിടി റിലീസ് ആയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ബോബി സഞ്ജയ് കൂട്ട്കെട്ട് തിരക്കഥ രചന നിർവഹിച്ച ചിത്രം എത്തിയത് സോണി ലിവിൽ ആയിരുന്നു. തിയേറ്റർ റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം കോവിഡ് കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ റിലീസ് മാറ്റി വെക്കുകയും പിന്നീട് ഒടിടി റിലീസ് ആയി എത്തുകയും ആയിരുന്നു. അത് കൊണ്ട് വലിയ പ്രതിക്ഷേധം ചിത്രത്തിന് തിയേറ്റർ ഉടമകളുടെ സംഘടനയാ ഫിയോക്കിന്റെ ഭാഗത്ത്‌ നിന്ന് നേരിടേണ്ടിയും വന്നിരുന്നു.

ദുൽഖർ സൽമാനേയും സല്യൂട്ട് നിർമ്മിച്ച അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനി വേഫാറർ ഫിലിംസിനെയും വിലക്കി കൊണ്ട് ആണ് ഫിയോക് നടപടി എടുത്തത്. ചിത്രത്തിന്റെ ഒടിടി റിലീസ് സോഷ്യൽ മീഡിയകളിലും ചർച്ചയാകുകയും ചെയ്തു. ചിത്രം ആകട്ടെ തടസങ്ങൾ കൂടാതെ ഒടിടി റിലീസ് ആയി എത്തുകയും ചെയ്തു. ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്ത നടൻ മനോജ് കെ ജയൻ ഒടിടി റിലീസിനെ സംബന്ധിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തിയിരിക്കുക ആണ്. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ആണ് പ്രതികരണം.

സല്യൂട്ടിന് നല്ലത് ഒടിടി പ്ലാറ്റ്ഫോം തന്നെ ആയിരുന്നുവെന്ന് തനിക്കിപ്പോൾ തോന്നുന്നു എന്ന് മനോജ് പറയുന്നു. പ്രേക്ഷകർക്ക് വളരെ റിലാക്ഡ് ആയി ചിത്രം കാണാൻ അതിലൂടെ കഴിയും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ഹോളിവുഡ് ചിത്രം കാണുന്ന ഫീൽ ചിത്രത്തിന്റെ പല ഭാഗങ്ങളും കാണുമ്പോൾ തോന്നും എന്നും പ്രത്യേകിച്ചും ചിത്രത്തിന്റെ പശ്ചാത്തല സംഗീതം എന്നും പറഞ്ഞ അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ച ജേക്‌സ് ബിജോയ് അസാധ്യമായി ചെയ്തുവെന്നും അഭിപ്രായപെട്ടു.

ഒരേ വേഗതയിൽ ചിത്രത്തെ കൊണ്ട് പോകാൻ കഴിഞ്ഞത് സംവിധായകന്റെ ബ്രിലൃൻസ് ആണെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം സങ്കീർണമായ തിരക്കഥ അനുഭവസമ്പത്തില്ലാത്ത ഒരു സംവിധായകന് തൊടാൻ പോലും കഴിയില്ല എന്നും കൂട്ടിച്ചേർത്തു. ഒരേ കേസിൽ ജോലി ചെയ്യേണ്ടി വരുന്ന ജേഷ്ഠനും അനിയനുമായി ആണ് മനോജ് കെ ജയനും ദുൽഖർ സൽമാനും ചിത്രത്തിൽ അഭിനയിച്ചത്.

Read: ‘സല്യൂട്ട്’ സ്ട്രീമിങ്ങ് ആരംഭിച്ചു; നിമിഷ നേരം കൊണ്ട് സോണി ലിവിൽ ചിത്രത്തിന് രണ്ടാം സ്ഥാനം..