in

ഈ വർഷത്തെ അവസാന റിലീസുകളായി അഞ്ച് ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തി…

ഈ വർഷത്തെ അവസാന റിലീസുകളായി അഞ്ച് ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തി…

2022ലെ അവസാന വെള്ളിയാഴ്ചയിൽ തിയേറ്ററുകളിൽ അഞ്ച് ചിത്രങ്ങൾ ആണ് എത്തിയിരിക്കുന്നത്. നാല് മലയാള ചിത്രങ്ങളും ഒരു തമിഴ് ചിത്രവും ആണ് ഇന്നത്തെ റിലീസുകൾ. ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘മാളികപ്പുറം’, ഒമർ ലുലുവിന്റെ സംവിധാനം ചെയ്ത ‘നല്ല സമയം’, സൗബിൻ ഷഹീർ ചിത്രം ‘ജിന്ന്’, ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ‘കാക്കിപ്പട’ എന്നിവയാണ് ഇന്ന് തിയേറ്ററുകളിൽ എത്തിയ മലയാള ചിത്രങ്ങൾ. തൃഷ നായികയായ ‘രാക്കി’ ആണ് ഇന്ന് റിലീസായ തമിഴ് ചിത്രം.

ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, ബാലതാരങ്ങളായ ദേവാനന്ദ, ശ്രീപദ് എന്നിവർ അഭിനയിക്കുന്ന മാളികപ്പുറം എട്ടുവയസ്സുകാരിയും അവളുടെ സൂപ്പർഹീറോ ആയ അയ്യപ്പനും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രമാണ്. ശബരിമല തീർഥാടനത്തിന്റെ പശ്ചാത്തലത്തിൽ, വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത്, അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ ഒരുക്കിയ ചിത്രം വളരെ ഹൈപ്പോടെ ആറ് തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്.

അഭിമുഖീകരിക്കേണ്ടിവരുന്ന സമ്മർദ്ദം കാരണം മാനസിക സന്തുലിതാവസ്ഥയെ ബാധിക്കുന്ന ഒരു മനുഷ്യനെ ചുറ്റിപ്പറ്റി ഒരുങ്ങുന്ന ചിത്രമാണ് ജിന്ന്. സൗബിൻ ഷാഹിറിന്റെയും ശാന്തി ബാലചന്ദ്രന്റെയും എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം സിദ്ധാർഥ് ഭരതൻ ആണ് സംവിധാനം ചെയ്തത്. ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. കലി ഫെയിം രാജേഷ് ഗോപിനാഥൻ ആണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.

ഷെബി ചൗഗത്ത് സംവിധാനം ചെയ്യുന്ന കാക്കിപ്പട പേര് സൂചിപ്പിക്കുന്ന പോലെ പോലീസുകാരുടെ പ്രൊഫഷണൽ, വ്യക്തിജീവിതത്തെ ചുറ്റിപ്പറ്റി ഒരുക്കുന്ന ചിത്രമാണ്. നിരഞ്ജ് മണിയൻപിള്ള രാജു, സുജിത്ത് ശങ്കർ, അപ്പാനി ശരത് എന്നിവർ ആണ് അഭിനേതാക്കൾ. ഒരു അഡാർ ലവ്, ഹാപ്പി വെഡ്ഡിംഗ് എന്നീ ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ ഒമർ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമാണ് നല്ല സമയം. നടൻ ഇർഷാദും ഒരു കൂട്ടം പുതുമുഖങ്ങളും അഭിനയിക്കുന്ന ഈ ചിത്രം ഒരു സ്റ്റോണർ കോമഡിയാണ്. മീര മധു, നോറ ജോഹാൻ, നന്ദന സഹദേവൻ, ഗായത്രി ശങ്കർ, സുഹ എന്നിവർ ആണ് മറ്റ് താരങ്ങൾ.

എ ആർ മുരുഗദോസിന്റെ കഥയെ അടിസ്ഥാനമാക്കി എം. ശരവണൻ തിരക്കഥയെഴുതി സംവിദാനം ചെയ്യുന്ന ചിത്രമാണ് റാങ്കി. നായിക തൃഷ ഒരു ഓൺലൈൻ ചാനൽ റിപ്പോർട്ടറായ തൈയാൽ നായഗി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഒരു ആക്ഷൻ ത്രില്ലർ ആണ്.

“ഇനി യാത്ര അയ്യപ്പനൊപ്പം”; ഉണ്ണി മുകുന്ദന്റെ ‘മാളികപ്പുറം’ തീയേറ്ററുകളിൽ…

മെഗാസ്റ്റാറും മാസ് മഹാരാജയും നിറഞ്ഞാടിയ ‘വാൾട്ടയർ വീരയ്യ’യിലെ മാസ് ഗാനം പുറത്ത്…