in

“സൗന്ദര്യത്തിൽ മാത്രമല്ല, അതിലേറെ അഭിനയമികവിലും ലോകവിസ്മയമാണ് മമ്മൂക്ക”

“സൗന്ദര്യത്തിൽ മാത്രമല്ല, അതിലേറെ അഭിനയമികവിലും ലോകവിസ്മയമാണ് മമ്മൂക്ക”

സിനിമാ പ്രേക്ഷകർക്കിടയിൽ ഇപ്പോൾ ചർച്ചയാകുന്ന ചിത്രം മമ്മൂട്ടിയുടെ ‘റോഷാക്ക്’ ആണ്. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തീയേറ്ററുകളിൽ മുന്നേറുക ആണ് നിസാം ബഷീർ എന്ന സംവിധായകന്റെ രണ്ടാമത്തെ ചിത്രമായ ‘റോഷാക്ക്’. സമീർ അബ്‌ദുളിന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം താരങ്ങളുടെ മികച്ച പ്രകടനം കൊണ്ടും സാങ്കേതികതികവ് കൊണ്ടും ആണ് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കുന്നത്. പ്രേക്ഷകരെ പോലെ തന്നെ മമ്മൂട്ടിയെയും റോഷാക്ക് ഉൾപ്പെടെയുള്ള സമീപകാല മമ്മൂട്ടി ചിത്രങ്ങളെയും പ്രശംസിക്കുക ആണ് സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും. സോഷ്യൽ മീഡിയയിൽ ടി എൻ പ്രതാപൻ എംപിയും എഴുതി റോഷാക്കിനെയും മമ്മൂട്ടിയേയും അദ്ദേഹത്തിന്റെ മറ്റ് ചിത്രങ്ങളെ കുറിച്ചും ചില വാക്കുകൾ.

ഓരോ കാലവും മമ്മൂട്ടി എന്ന നടന വിസ്മയം തന്റെ അസാധാരണ താരതിളക്കം കൊണ്ട് തന്റേതാക്കുക ആണെന്ന് ടി എൻ പ്രതാപൻ കുറിക്കുന്നു. അഭിനയത്തിന്റെ എന്തെല്ലാം സാധ്യതകൾ ഉണ്ടോ അതെല്ലാം തേടുന്ന, പുതുമയും പൂർണതയും തേടികൊണ്ടിരിക്കുന്ന നിത്യദാഹിയായ നടനാണ് മമ്മൂട്ടി. അഭിനയിക്കാനുള്ള ദാഹം തീരുന്നില്ല എന്നത് ശരിവെക്കുന്ന പ്രകടനം ആണ് റോഷാക്കിലും കണ്ടത് എന്ന് അദ്ദേഹം കുറിക്കുന്നു. ഭീഷ്മപർവ്വം, പുഴു എന്നീ ചിത്രങ്ങളിലെ പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു. റോഷാക്കിലേക്ക് എത്തുമ്പോൾ ഏറ്റവും പ്രിയപ്പെട്ട ഘടകം മമ്മൂട്ടി ആണെന്ന കുറിച്ച അദ്ദേഹം ചിത്രത്തിന്റെ അണിയറപ്രവർത്തകരെയും മറ്റ് അഭിനേതാക്കളെയും പ്രശംസിക്കാനും മറന്നില്ല.

അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത് ഇങ്ങനെ: “മമ്മൂട്ടി എന്ന നടന്റെ വീര്യം കൂടിവരികയാണ്. സൗന്ദര്യത്തിൽ മാത്രമല്ല, അതിലേറെ അഭിനയ മികവിൽ മമ്മൂക്ക ലോകവിസ്മയമാണ് എന്നുപറയാതെ വയ്യ. പുതിയ സംവിധായകർക്കും എഴുത്തുകാർക്കുമൊപ്പം മമ്മൂക്ക കൈകോർക്കുന്നതും പുതുമയുള്ള പ്രമേയങ്ങൾ അവതരിപ്പിക്കപ്പെടുന്നതും മലയാള സിനിമക്ക് ഏറെ നിർണ്ണായകമായ ശക്തിപകരുന്ന കാര്യമാണ്. മമ്മൂട്ടി കമ്പനി ഇനിയും ഒരുപാട് പുതുമയും പ്രത്യേകതയുമുള്ള സിനിമകൾ കൊണ്ടുവരട്ടെ. ഒപ്പം, മമ്മൂക്ക എന്നുമെന്നും നമുക്ക് ദൃശ്യവിരുന്നും വിസ്മയവുമാകട്ടെ…”

ഫെയ്സ്ബുക്ക് പോസ്റ്റ്:

റിലീസ് ഒരു മാസം പിന്നിടുമ്പോൾ ചിമ്പുവിന്റെ ‘വെന്ത്‌ തണിന്തത് കാടി’ന് ഒടിടി റിലീസ്…

രാജ്യാന്തര തലത്തിൽ അഭിമാനമായ ചാക്കോച്ചൻ ചിത്രം ‘അറിയിപ്പ്’ നേരിട്ട് ഒടിടി റിലീസിന്…