in

രാജ്യാന്തര തലത്തിൽ അഭിമാനമായ ചാക്കോച്ചൻ ചിത്രം ‘അറിയിപ്പ്’ നേരിട്ട് ഒടിടി റിലീസിന്…

രാജ്യാന്തര തലത്തിൽ അഭിമാനമായ ചാക്കോച്ചൻ ചിത്രം ‘അറിയിപ്പ്’ നേരിട്ട് ഒടിടി റിലീസിന്…

മഹേഷ് നാരായണനും കുഞ്ചക്കോ ബോബനും ഒന്നിച്ച ‘അറിയിപ്പ്’ മലയാളത്തിന് വലിയ ഒരു നേട്ടം സ്വന്തമാക്കി അഭിമാനമായ ചിത്രമാണ്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്ര മേളകളിൽ ഒന്നായ ലോകാർണോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് ആദ്യമായി ഒരു മലയാള ചിത്രം എത്തി എന്നത് ആയിരുന്നു ആ നേട്ടം. മാത്രവുമല്ല, 17 വർഷത്തിന് ശേഷം ആണ് മത്സരവിഭാഗത്തിൽ ഒരു ഇന്ത്യൻ ചിത്രം ലോകാർണോയിൽ എത്തുന്നത്.

ലോകാർണോ ഫിലിം ഫെസ്റ്റിവലിലെ പ്രിമിയറിന് ശേഷം ചിത്രം ബുസാൻ, ലണ്ടൻ മേളകളിലും എത്തി. മികച്ച പ്രതികരണങ്ങൾ ആണ് ചിത്രത്തിന് എല്ലായിടത്തും ലഭിച്ചത്. ഇപ്പോളിതാ ഈ ചിത്രം എല്ലാ പ്രേക്ഷകർക്ക് മുന്നിലേക്കും എത്തുകയാണ്. തിയേറ്റർ റിലീസ് ആയല്ല ഒടിടി റിലീസ് ആയാണ് ചിത്രം എത്തുക. നെറ്റ്ഫ്ലിക്‌സ് ആണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.

View this post on Instagram

A post shared by Kunchacko Boban (@kunchacks)

നെറ്റ് ഫ്ലിക്‌സ് റിലീസിനെ കുറിച്ച് മഹേഷ് വെറൈറ്റിയോട് പറഞ്ഞത് ഇങ്ങനെ: “ഫിലിം ഫെസ്റ്റീവുകൾക്ക് ശേഷം 190 രാജ്യങ്ങളിലെ പ്രേക്ഷകരിലേക്ക് ഞങ്ങളുടെ അറിയിപ്പ് എന്ന പ്രയത്‌നം എത്തിക്കാൻ നെറ്റ്ഫ്ലിക്സിനേക്കാൾ മികച്ച ഒരു പ്ലാറ്റ്ഫോമില്ല”. ചിത്രത്തിന്റെ 50 ശതമാനം ഹിന്ദിയിലും ബാക്കി മലയാളത്തിലും ചില ഭാഗങ്ങൾ തമിഴിലും ആണ്. നാല് ആളുകൾ സംസാരിക്കുന്ന ഒരു സീനിൽ മൂന്ന് ഭാഷകൾ ഉപയോഗിക്കുന്ന ഒരു സീൻ ഉണ്ട്. ഈ പുതിയ ഡിജിറ്റൽ യുഗത്തിൽ മാത്രമേ ഇത് സാധ്യമാകൂ എന്ന് മഹേഷ് പറയുന്നു.

ദിവ്യ പ്രഭ ആണ് ചിത്രത്തിൽ കുഞ്ചാക്കോ ബോബന് ഒപ്പം പ്രധാന വേഷത്തിൽ എത്തുന്നത്. കൊവിഡ്-19 ലോക്ക്ഡൗൺ സമയത്ത്, ഡൽഹിയുടെ പ്രാന്തപ്രദേശത്തുള്ള ഒരു മെഡിക്കൽ ഗ്ലൗസ് ഫാക്ടറിയിൽ ജോലി ചെയ്യുന്ന മലയാളി ദമ്പതികളെ ചുറ്റിപ്പറ്റിയാണ് സിനിമ ഇതിവൃത്തം. കുഞ്ചാക്കോയും ദിവ്യയും ആണ് ദമ്പതികളായി എത്തുന്ന ചിത്രത്തിൽ അവരുടെ ജീവിതത്തിൽ ഒരു പഴയ വീഡിയോ എങ്ങനെ നാശം വിതയ്ക്കുന്നു എന്നും അവരുടെ വിവാഹം, ജോലി, വിദേശത്തേക്ക് കുടിയേറാനുള്ള സ്വപ്നങ്ങൾ ഒക്കെ എങ്ങനെ വെല്ലുവിളി ഉയർത്തുന്നു എന്നതാണ് ഈ ചിത്രം പറയുന്നത്.

“സൗന്ദര്യത്തിൽ മാത്രമല്ല, അതിലേറെ അഭിനയമികവിലും ലോകവിസ്മയമാണ് മമ്മൂക്ക”

ലൈലാസുരൻ ആയി പെപ്പെ; കോമഡിയും റൊമാൻസുമായി ‘ഓ മേരി ലൈല’ ടീസർ…