in

“കഥ ലാലേട്ടന് ഇഷ്ടമായി, ചിത്രം വലിയ ക്യാൻവാസിൽ”, ടിനു പാപ്പച്ചൻ പറയുന്നു…

“കഥ ലാലേട്ടന് ഇഷ്ടമായി, ചിത്രം വലിയ ക്യാൻവാസിൽ”, ടിനു പാപ്പച്ചൻ പറയുന്നു…

ആരാധകർ ഒരുപാട് ആഗ്രഹിക്കുന്ന ഒരു കൂട്ട്കെട്ട് ആണ് മോഹൻലാൽ-ടിനു പാപ്പച്ചൻ കൂട്ട്കെട്ട്. മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട് എന്ന് ടിനു വെളിപ്പെടുത്തിയപ്പോള്‍ വലിയ ആവേശം ആണ് സോഷ്യൽ മീഡിയയിൽ എങ്ങും നിറഞ്ഞത്. ഇപ്പോൾ ഈ ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കുകയാണ് ടിനു.

ക്ലബ്ബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ ആണ് മോഹൻലാൽ ചിത്രത്തെ കുറിച്ചുള്ള കാര്യങ്ങൾ ടിനു പങ്കുവെച്ചത്. അരുൺ എന്ന സുഹൃത്ത് ആണ് ഇങ്ങനെ ഒരു കഥ പറയാൻ ഒരു അവസരം ഉണ്ടെന്ന് അറിയിച്ചത് എന്നും അങ്ങനെയാണ് ലാലേട്ടനോട് കഥ പറഞ്ഞത് എന്നും ടിനു പറയുന്നു. വലിയ ക്യാൻവാസിൽ ഒരുക്കുന്ന ഒരു ചിത്രമാണ് ഇതെന്നും കഥ ലാലേട്ടന് ഇഷ്ടപെട്ടു എന്നും ടിനു വ്യക്തമാക്കി. ലാലേട്ടനെ പോലെ ഒരു ലെജൻഡ്സിന് ഒപ്പം ചിത്രം ചെയ്യാൻ ഒരുപാട് പ്രോസസ് ഉണ്ട് അത് കൊണ്ട് സമയം എടുക്കും എന്നും ടിനു കൂട്ടിച്ചേർത്തു.

വലിയ ചിത്രം ആയതിനാൽ ഒരുപാട് സമയം എടുത്താണ് കഥ ലാലേട്ടനോട് പറഞ്ഞത്, അദ്ദേഹം വളരെ കംഫോർട്ട് ആയിരുന്നു. ആരാധകർ ഉണ്ടാക്കുന്ന പോസ്റ്ററുകൾ ഒക്കെ കാണാറുണ്ട് എന്നും ആരാധകർ ലാലേട്ടൻ സിനിമയ്ക്ക് ആയി ആഗ്രഹം പ്രകടപ്പിക്കാറുണ്ട് എന്നും താനും അവരെ പോലെ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് എന്നും ടിനു പറഞ്ഞു.

2018ൽ സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന ചിത്രത്തിലൂടെ ആണ് സ്വതന്ത്ര സംവിധായകനായി ടിനു അരങ്ങേറ്റം കുറിച്ചത്. ശേഷം കഴിഞ്ഞ മാസം തീയേറ്ററുകളിൽ എത്തിയ ഹിറ്റ് ചിത്രം അജഗജാന്തരം സംവിധാനം ചെയ്തു. രണ്ട് ചിത്രങ്ങളിലും ആന്റണി വർഗീസ് ആയിരുന്നു നായകനായി എത്തിയത്.

പ്രണയവും വൈകാരികതയും കലിപ്പും എല്ലാം നിറഞ്ഞ് ‘ഹൃദയം’ ട്രെയിലർ…

മോഹൻലാലും പൃഥ്വിരാജും ചേർന്ന് ആലപിച്ച ‘ബ്രോ ഡാഡി’ ടൈറ്റിൽ സോങ് എത്തി…