in , ,

പ്രണയവും വൈകാരികതയും കലിപ്പും എല്ലാം നിറഞ്ഞ് ‘ഹൃദയം’ ട്രെയിലർ…

പ്രണയവും വൈകാരികതയും കലിപ്പും എല്ലാം നിറഞ്ഞ് ‘ഹൃദയം’ ട്രെയിലർ…

വലിയ കാത്തിരിപ്പുകൾക്ക് ഒടുവിൽ ഹൃദയം തീയേറ്ററുകളിലേക്ക് എത്തുകയാണ്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ നായകനാകുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

തിങ്ക് മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിൽ ആണ് ട്രെയിലർ റിലീസ് ആയത്. പ്രണവ് മോഹൻലാലിലെ നടനെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുന്ന എല്ലാ സൂചനകളും ഈ വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ ട്രെയിലർ നൽകുന്നു. ട്രെയിലർ കാണാം:

പ്രണയ രംഗങ്ങൾ, വൈകാരിക രംഗങ്ങൾ, ആക്ഷൻ രംഗങ്ങൾ ഒക്കെ ട്രെയിലറിൽ മിന്നി മായുമ്പോൾ മനസിലാക്കാൻ കഴിയുന്നത് എല്ലാ തരത്തിലും പ്രണവ് മോഹൻലാൽ എന്ന നടനെ ഈ ചിത്രം ഉപയോഗപ്പെടുത്തും എന്നാണ്. പ്രണവിന്റെ കരിയറിലെ വഴിത്തിരിവ് ആകും ഹൃദയം എന്ന സൂചന ആണ് ട്രെയിലർ നൽകുന്നത്.

ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ തുടങ്ങിയവർ നായികമാരുടെ മികച്ച പ്രകടനവും ചിത്രത്തിൽ പ്രതീക്ഷിക്കാം എന്ന് ട്രെയിലർ വ്യക്തമാക്കുന്നുണ്ട്. വിനീത് തന്നെ തിരക്കഥ ഒരുക്കിയ ഈ ചിത്രം മേരി ലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യം ആണ് നിർമ്മിക്കുന്നത്. നോബിൾ ബാബു തോമസ് സഹനിർമ്മാതാവ് ആണ്.

സംഗീതത്തിന് വളരെ പ്രാധാന്യമുള്ള ചിത്രത്തിൽ 15 ഗാനങ്ങൾ ആണ് ഉള്ളത്. ഹിഷാം അബ്‌ദുൾ വാഹബ് ആണ് സംഗീത സംവിധാനം. ഛായാഗ്രഹണം നിർവഹിച്ചത് വിശ്വജിത്ത് ഒടുക്കത്തിൽ ആണ്. രഞ്ജൻ അബ്രഹാം ആണ് എഡിറ്റർ.

‘ഹൃദയം’ റിലീസിന് മുൻപോരു സ്‌പെഷ്യൽ വീഡിയോ എത്തി; ട്രെയിലർ നാളെ…

“കഥ ലാലേട്ടന് ഇഷ്ടമായി, ചിത്രം വലിയ ക്യാൻവാസിൽ”, ടിനു പാപ്പച്ചൻ പറയുന്നു…