in , ,

മത്സരിച്ച് അഭിനയിച്ച് താരങ്ങൾ; ‘തുറമുഖം’ ട്രെയിലർ എത്തി…

മത്സരിച്ച് അഭിനയിച്ച് താരങ്ങൾ; ‘തുറമുഖം’ ട്രെയിലർ എത്തി…

നിരവധി തവണ റിലീസ് മാറ്റി വെച്ച രാജീവ് രവി ചിത്രം ‘തുറമുഖം’ ഇനി തീയേറ്ററുകളിലേക്ക് എത്തുകയാണ്. നിവിൻ പോളി നായകനാകുന്ന ചിത്രത്തിന്റെ റിലീസ് ജൂൺ മൂന്നിന് ആണ്. ഈ ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിൽ ചിത്രത്തിലെ പ്രധാന താരങ്ങൾ എല്ലാരും തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്. നിവിൻ പോളിയെ കൂടാതെ ജോജു ജോർജ്ജ്, ഇന്ദ്രജിത്ത്, സുദേവ് നായർ, മണികണ്ഠൻ, അർജ്ജുൻ അശോകൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, ദർശന രാജേന്ദ്രൻ എന്നിവർ ആണ് മറ്റ്‌ പ്രധാന താരങ്ങൾ. ട്രെയിലർ കാണാം:

1923 മുതൽ 1957 വരെയുള്ള കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം പ്രധാനമായും തുറമുഖത്ത് നടന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. 1923 മുതൽ 1957 വരെയുള്ള കാലഘട്ടത്തെ പശ്ചാത്തലമാക്കി ഒരുക്കുന്ന ഈ ചിട്ടിറത്തെ ആക്ഷൻ പായ്ക്ക്ഡ് പീരിയഡ് സിനിമ എന്ന് വിശേഷിപ്പിക്കാം. മാഫിയ ശശി, പ്രഭു, ദിനേശ് സുബ്ബരായൻ എന്നിവർ ആണ് ചിത്രത്തിന് സംഘട്ടനം ഒരുക്കിയിരിക്കുന്നത്.

രാജീവ് രവിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ഗോപൻ ചിദംബരം ആണ്. രാജീവ് രവി ആണ് ഛായാഗ്രഹണവും നിർവഹിച്ചത്. ബി അജിത്ത് കുമാർ ആണ് എഡിറ്റർ. പശ്ചാത്തല സംഗീതം കെ എന്ന് അറിയപ്പെടുന്ന കൃഷ്ണ കുമാർ ഒരുക്കുന്നു. ഗാനങ്ങൾക്ക് സംഗീതം പകരുന്നത് കെയും ഷഹബാസ് അമനും ചേർന്നാണ്.

മോഹൻലാൽ – ഷാജി കൈലാസ് ചിത്രം ‘എലോൺ’; ടീസർ പുറത്ത്…

‘എള്ളോളം തരി പൊന്നെത്തിനാ’; ചിരി പടർത്തിയ ‘ജോ & ജോ’യിലെ രംഗം…