in ,

‘എള്ളോളം തരി പൊന്നെത്തിനാ’; ചിരി പടർത്തിയ ‘ജോ & ജോ’യിലെ രംഗം…

‘എള്ളോളം തരി പൊന്നെത്തിനാ’; ചിരി പടർത്തിയ ‘ജോ & ജോ’യിലെ രംഗം…

കഴിഞ്ഞ ആഴ്ച തീയേറ്ററുകളിൽ എത്തിയ ചിത്രം ‘ജോ ആൻഡ് ജോ’ പ്രേക്ഷകരുടെ പ്രീതി നേടി തീയേറ്ററുകളിൽ മികച്ച രീതിയിൽ മുന്നേറുകയാണ്. മാത്യു തോമസ്, നിഖില വിമൽ, നസ്‌ലെൻ തുടങ്ങിയവർ പ്രധാന താരങ്ങളായ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ അരുൺ ഡി ജോസ് ആണ്. ഈ ചിത്രത്തിന്റെ പ്രോമോ വീഡിയോകളും പോസ്റ്ററുകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിലും വലിയ സ്വീകാര്യത ആണ് ലഭിച്ചത്. ഇപ്പോൾ ഇതാ ചിത്രത്തിലെ ഒരു രംഗം സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധേയമാകുക ആണ്.

കുറച്ച് നാളുകൾക്ക് മുൻപ് ട്രെൻഡ് ആയ ടിക് ടോക് ഒളിച്ചോട്ട കല്യാണങ്ങളെ ഓർമ്മപ്പെടുത്തുന്ന ‘ജോ ആൻഡ് ജോ’യിലെ രംഗം ആണ് പുറത്തുവന്നിരിക്കുന്നത്. മാത്യു അവതരിപ്പിക്കുന്ന ജോമോൻ എന്ന കഥാപാത്രം കല്യാണം കഴിച്ചതിന് ശേഷം വധുവിനെ കൂട്ടി സുഹൃത്തുക്കൾക്ക് ഒപ്പം വീട്ടിൽ എത്തുന്നത് ആണ് രംഗം. ബാക്ക്ഗ്രൗണ്ട് സംഗീതമായി ‘എള്ളോളം തരി പൊന്നെന്തിനാ’ എന്ന ഗാനവും. വീഡിയോ കാണാം:

വളരെയധികം ചിരി പടർത്തുന്ന ഈ രംഗം തീയേറ്ററുകൾ പ്രേക്ഷകർ വളരെയധികം ആസ്വദിച്ച ഒരു രംഗം ആണ്. താരങ്ങളുടെ പ്രകടനം കൂടി ചേരുമ്പോൾ ആണ് ഈ രംഗം അതിമനോഹരമാക്കുന്നത് എന്ന് നിസംശയം പറയാൻ കഴിയും. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിന് ശേഷം മാത്യുസ് – നസ്‌ലെൻ കോംബോ ഒരിക്കൽ കൂടി ഒന്നിക്കുന്നതും പ്രേക്ഷകർക്ക് വീണ്ടും നല്ലൊരു വിശ്വൽ ട്രീറ്റ് ആണ് സമ്മാനിക്കുന്നത്.

മത്സരിച്ച് അഭിനയിച്ച് താരങ്ങൾ; ‘തുറമുഖം’ ട്രെയിലർ എത്തി…

താര സമ്പന്നമായി ‘ദളപതി 66’; വിജയ്ക്ക് ഒപ്പം അണിനിരക്കുന്നത് വമ്പന്‍ താരനിര…