in

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നിവിന് ആദ്യ തിയേറ്റർ റിലീസ്; ‘തുറമുഖം’ ജനുവരിയിൽ…

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നിവിന് ആദ്യ തിയേറ്റർ റിലീസ്; ‘തുറമുഖം’ ജനുവരിയിൽ…

ബിഗ് സ്ക്രീനിൽ ഒരു നിവിൻ പോളി ചിത്രം എത്തിയിട്ട് രണ്ട് വർഷങ്ങൾ ആയിരിക്കുന്നു. 2019 നവംബറിൽ എത്തിയ ‘മൂത്തോൻ’ ആയിരുന്നു നിവിൻ പോളിയുടെ അവസാന തിയേറ്റർ റിലീസ്. ശേഷം ഒടിടിയിലും ഒരു ചിത്രം എത്തിയതും രണ്ട് വർഷങ്ങൾക്ക് ശേഷം ആണ്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ‘കനകം കാമിനി കലഹം’ ആയിരുന്നു ഒടിടി ചിത്രം. ഇപ്പോളിതാ തിയേറ്റർ റിലീസ് പ്രഖ്യാപിച്ചിരിക്കുക ആണ് ഒരു നിവിൻ ചിത്രത്തിന്.

രാജീവ് രവി സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം തുറമുഖത്തിന്റെ റിലീസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രം 2022 ജനുവരി 20ന് റിലീസ് ചെയ്യും.

വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന ഒരു പീരിയഡ് ഡ്രാമ ആണ് തുറമുഖം. 1950 കളുടെ കഥ പറയുന്ന ചിത്രം 1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന തൊഴിൽ വിഭജന സമ്പ്രദായവും ഇതിന് എതിരായി നടത്തിയ സമരവും ഒക്കെ പ്രമേയം ആക്കിയാണ് ഒരുക്കുന്നത്. ഗോപൻ ചിദംബരൻ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

നിവിൻ പോളി നായകനാകുന്ന ഈ ചിത്രത്തിൽ വലിയ ഒരു താര നിര തന്നെ അണിനിരക്കുന്നുണ്ട്. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, സുദേവ് നായർ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, ദർശന രാജേന്ദ്രൻ, സുദേവ് നായർ, അർജുൻ അശോകൻ എന്നിവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. തെക്കേപ്പാട്ട് ഫിലിമിസിന്റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ട് ആണ് ചിത്രം നിർമ്മിച്ചത്.

സംവിധായകൻ രാജീവ് രവി തന്നെയാണ് ഛായാഗ്രഹണവും നിർവഹിച്ചത്. ബി അജിത്ത് കുമാർ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. കൃഷ്ണ കുമാർ ആണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത്. ഷഹബാസ് അമനും കൃഷ്ണ കുമാറും ചേർന്ന് അൻവർ അലി എഴുതിയ ഗാനങ്ങൾക്ക് ഈണം പകർന്നു.

സൂപ്പർ ഹീറോ ടെസ്റ്റിന് ടെൻഷൻ അടിച്ച് ‘മിന്നൽ മുരളി’; പ്രൊമോ…

ഇനി ഒരു ആക്ഷൻ ത്രില്ലർ; ദുൽഖറിന്‍റെ ‘സല്യൂട്ട്’ ജനുവരിയിൽ…