“ഹീറോ ആകാൻ നോക്കേണ്ട, ആ ജോലി ഈ വില്ലൻ ചെയ്യും”, ത്രില്ലടിപ്പിച്ച് തലയുടെ ‘തുനിവ്’ ട്രെയിലർ…
തല അജിത്ത് കുമാർ ആരാധകർക്ക് ട്രീറ്റ് ഒരുക്കി ഏറ്റവും പുതിയ ചിത്രമായ തുനിവിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. 7 മണിയോടെ ആണ് ട്രെയിലർ യൂട്യൂബിൽ എത്തിയത്. 1 മിനിറ്റ് 51 സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലർ ആണ് പുറത്തുവന്നിരിക്കുന്നത്. ബാങ്ക് ജീവനക്കാരെയും മറ്റും ബന്ദികളാക്കി കൊണ്ട് ഒരു ബാങ്ക് കവർച്ച ശ്രമം ആണ് സിനിമയുടെ വിഷയം എന്ന സൂചന ആണ് ട്രെയിലർ നൽകിയിരിക്കുന്നത്.
ട്രെയിലർ നിന്ന് മനസിലാക്കാൻ കഴിയുന്നത് ബാങ്ക് കവർച്ചയ്ക്ക് നേതൃത്വം നൽകുന്നത് അജിത്ത് കുമാർ അവതരിപ്പിക്കുന്ന കഥാപാത്രമാണ് എന്നാണ്. മഞ്ജു വാര്യർ അവതരിപ്പിക്കുന്ന കഥാപാത്രം പിന്തുണയുമായി ഒപ്പവും ഉണ്ട്. വീണ്ടും ഒരു വില്ലൻ മുഖവുമായി അജിത്തിനെ ബിഗ് സ്ക്രീനിൽ കാണാം എന്ന് തന്നെയാണ് ട്രെയിലർ ഉറപ്പു നൽകുന്നത്. എച്ച് വിനോദ് തിരക്കഥയെഴുതിയ സംവിധാനം ചെയ്യുന്ന ചിത്രം ബോണി കപൂർ ആണ് നിർമ്മിക്കുന്നത്. പൊങ്കൽ റിലീസ് ആയി ചിത്രം തിയേറ്ററുകളിൽ എത്തും. ട്രെയിലർ: