ഗ്ലാമറസ് ഡാൻസുമായി കൃതിയും ശ്രദ്ധ കപൂറും; വരുൺ ധവാന്റെ ‘ഭേഡിയ’യിലെ വീഡിയോ ഗാനം…

ബോളിവുഡിൽ ഒരുങ്ങുന്ന ഹൊറർ കോമഡി ചിത്രമായ ‘ഭേഡിയ’യിലെ തുംകേശ്വരി എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ആദ്യ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ ട്വിറ്റർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളിൽ ഗാനം വലിയ ട്രെൻഡ് ആയി മാറുക ആണ്. ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ വരുൺ ധവാനും കൃതി സനോണും ചേർന്ന് ഡാൻസ് ഫ്ലോറിന് തീ പിടിപ്പിക്കുകയാണ് എന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ കുറിക്കുന്നത്.
പെപ്പി ബീറ്റുകളും രസകരമായ കൊറിയോഗ്രാഫിയും പാട്ടിന് വളരെയധികം ആസ്വാദ്യകരമായി മാറ്റുന്നുണ്ട്. എന്നിരുന്നാലും, ഗാനത്തിന്റെ അവസാന ഭാഗത്ത് എത്തുന്ന ശ്രദ്ധ കപൂറിന്റെ അതിഥി വേഷമാണ് ഈ വീഡിയോ ഗാനത്തിന്റെ ഹൈലൈറ്റ് എന്ന് പറഞ്ഞാൽ തെറ്റില്ല.
സച്ചിൻ-ജിഗർ, രശ്മീത് കൗർ, ആഷ് കിംഗ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീതം ഒരുക്കിയത് ആകട്ടെ സച്ചിൻ-ജിഗർ എന്നിവർ ചേർന്നാണ്. അമിതാഭ് ഭട്ടാചാര്യയുടേതാണ് വരികൾ. ഡാൻസ് നമ്പർ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് ഗണേഷ് ആചാര്യയാണ്. കൃതി സനോൻ, വരുൺ ധവാൻ എന്നിവരെ കൂടാതെ, ദീപക് ഡോബ്രിയാൽ, അഭിഷേക് ബാനർജി, പാലിൻ കബക്ക് എന്നിവരും ഭേദിയയിൽ അഭിനയിക്കുന്നു. നിരേൻ ഭട്ട് തിരക്കഥയെഴുതി അമർ കൗശിക് സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് സ്ട്രീ ആൻഡ് റൂഹി നിർമ്മാതാവ് ദിനേഷ് വിജനാണ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം നവംബർ 25ന് തിയേറ്ററുകളിൽ എത്തും.