മോഹൻലാലിന്‍റെ ഒടിയന് ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്പിൽബർഗുമായി എന്താണ് ബന്ധം?
ഒരു സിനിമയുടെ ആശയം എങ്ങനെ വേണമെങ്കിലും ഉണ്ടാകാം. ചിലപ്പോൾ ഒക്കെ വളരെ വിചിത്രമായ സാഹചര്യത്തിലും ആശയം മനസിലേക്ക് വരാം. ഒടിയൻ എന്ന ശ്രീകുമാർ മേനോൻ – മോഹൻലാൽ ചിത്രത്തിന്‍റെ ആശയം എങ്ങനെ ആയിരിക്കും ഉണ്ടായിരിക്കുക. അതിനെക്കുറിച്ച് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് ഹരികൃഷ്ണൻ ഒരു ഇന്റർവ്യൂവിൽ വെളിപ്പെടുത്തുക ഉണ്ടായി.
“കുറച്ചു നാൾമുമ്പ് ഞാൻ ജോർണലിസം വിദ്യാർത്ഥികൾക്കായി ഒരു ക്ലാസ് എടുക്കുക ആയിരുന്നു. വിദ്യാർത്ഥികളുടെ ക്രീയേറ്റിവിറ്റി പരിശോധിക്കാൻ വേണ്ടി ഒരു ഫീച്ചർ ചെയ്യാൻ അവരോടു ആവശ്യപ്പെട്ടു. തീം ഇതായിരുന്നു – ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്പിൽബർഗ്ഗ് പാലക്കാട് എത്തുന്നു, അവസാന ഓടിയനെ കാണുന്നു. ഈ ചോദ്യം എന്റെ മനസ്സിൽ ഉടക്കി. ഇതിലെ ‘അവസാന ഒടിയൻ’ എന്ന് വാക്കിൽ നിന്ന് സിനിമയുടെ ആശയം ജനിച്ചു,” ഹരികൃഷ്ണൻ പറഞ്ഞു.
ദേശീയ അവാർഡ് ജേതാവ് കൂടി ആണ് ഹരികൃഷ്ണൻ. കുട്ടി സ്രാങ്ക് എന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയതിന് 2010ൽ ആണ് ദേശീയ അവാർഡ് ഹരികൃഷ്ണൻ കരസ്ഥമാക്കിയത്.
ഹരികൃഷ്ണന്‍റെ തിരക്കഥയില്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂര്‍ ആണ്. മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രമായ ഒടിയന്‍റെ ചിത്രീകരണം പൂര്‍ത്തിയായി ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുക ആണ്.