മമ്മൂട്ടിയുടെ മാമാങ്കത്തിന്‍റെ സെറ്റിൽ ‘കമ്മട്ടിപ്പാടം ബാലൻചേട്ടന്’ സ്വപ്ന തുല്യമായ പിറന്നാൾ ആഘോഷം!
ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരം ആണ് മണികണ്ഠൻ. അരങ്ങേറ്റ ചിത്രം കമ്മട്ടിപ്പാടത്തിലൂടെ മികച്ച സഹനടനുള്ള സംസ്ഥാന പുരസ്കാരവും മണികണ്ഠൻ നേടിയെടുത്തു. ആദ്യ കഥാപാത്രം കമ്മട്ടിപ്പാടം ബാലൻചേട്ടൻ എന്ന പേരിൽ തന്നെ കൂടുതൽ പ്രശസ്‌തി നേടിയ മണികണ്ഠൻ കഴിഞ്ഞ ദിവസം സ്വപ്ന തുല്യമായി പിറന്നാൽ ആഘോഷിച്ചു. മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടിക്കൊപ്പം ആയിരുന്നു ഇത്തവണ മണികണ്ഠന്‍റെ പിറന്നാൾ ആഘോഷം.
മാമാങ്കത്തിന്‍റെ സെറ്റിൽ ആണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട കമ്മട്ടിപ്പാടം ബാലൻചേട്ടൻ പിറന്നാൾ ആഘോഷിച്ചത്. ആഘോഷ ചിത്രങ്ങൾ താരം ഫേസ്ബുക് പേജിൽ പങ്കുവെക്കുകയും ചെയ്തു. ഇതിലും നല്ലൊരു പിറന്നാൾ ആഘോഷം സ്വപ്നങ്ങളിൽ മാത്രം എന്നാണ് മണികണ്ഠൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. മാമാങ്കം ടീമിന് അദ്ദേഹം ഹൃദയം നിറഞ്ഞ നന്ദിയും അറിയിച്ചു.
മമ്മൂട്ടി, ജോയ് മാത്യു, സംവിധായകൻ സജീവ് പിള്ള കൂടാതെ മറ്റു അണിയറപ്രവർത്തകർ എല്ലാരും ആഘോഷത്തിൽ പങ്കുചേർന്നു.
മമ്മൂട്ടിയ്‌ക്കൊപ്പം ഇത് രണ്ടാം തവണ ആണ് മണികണ്ഠൻ അഭിനയിക്കുന്നത്. മുൻപ് മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദറിൽ മണികണ്ഠൻ ഒരു വേഷം കൈകാരം ചെയ്തിരുന്നു. മാമാങ്കത്തിൽ പോരാളിയുടെ വേഷത്തിൽ ആണ് മണികണ്ഠൻ എത്തുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ആണ് മാമാങ്കം ഒരുങ്ങുന്നത്.