“ഇവിടെന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് പറയാൻ പറ്റില്ല”; ‘തീർപ്പ്’ ട്രെയിലർ…

ഈ വര്‍ഷം ‘ജനഗണമന’, ‘കടുവ’ എന്നീ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രങ്ങളിൽ കൂടി ബോക്സ് ഓഫീസിൽ തിളങ്ങിയ പൃഥ്വിരാജിന്റെ പുതിയ ചിത്രമാണ് ‘തീർപ്പ്’. ‘കമ്മാരസംഭവം’ എന്ന ചിത്രത്തിന് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകത കൂടിയുള്ള ചിത്രത്തിൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണ് ഉള്ളത്. ചിത്രത്തിന്റെ ടീസറുകൾ ഒക്കെയും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോളിതാ ചിത്രതുന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുക ആണ് നിർമ്മാതാക്കൾ.
2 മിനിറ്റ് 41 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ ആണ് റിലീസ് ആയിരിക്കുന്നത്. സുഹൃത്തുക്കളുടെ ഒരു ഒത്തുചേരലിൽ അപ്രതീക്ഷിതമായത് ചിലത് നടക്കുന്നത് ആണ് ഈ ചിത്രത്തിൽ ഇതിവൃത്തം എന്നാണ് ട്രെയിലറിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്. പഴയ ഒരു സ്‌കൂൾ കാല സുഹൃത്തായ പരമേശ്വരൻ പോറ്റിയെ വിജയ് ബാബു അവതരിപ്പിക്കുന്ന കഥാപാത്രം ഡിന്നറിന് ക്ഷണിക്കുന്നതിൽ നിന്നാണ് ട്രെയിലർ ആരംഭിക്കുന്നത്. തുടർന്ന് ഒരു ചതി കഥയും ആത്മഹത്യയേയും പറ്റിയുമൊക്കെ ട്രെയിലറിൽ പരാമർശിച്ചു പോകുന്നുണ്ട്. വളരെ ആകാംഷ പ്രേക്ഷകരിൽ ജനിപ്പിക്കുന്ന തരത്തിലാണ് ട്രെയിലർ അവതരിപ്പിച്ചിരിക്കുന്നത്. ട്രെയിലർ കാണാം:
സുഹൃത്തുക്കളുടെ ഈ ഒത്തുചേരൽ ഒരു പുതിയ സമ്മർദ്ദകരമായ സാഹചര്യത്തിൽ അവസാനിക്കുന്നത്. മോഹൻലാലിന്റെ ‘ട്വല്‍ത്ത് മാൻ’ എന്ന ചിത്രത്തിലൂടെ മോളിവുഡിന് അടുത്തിടെ പരിചിതമായ ഫോര്‍മാറ്റിന് സമാനമാണ് ഈ ചിത്രത്തിന്‍റെയും ഫോർമാറ്റ് എന്ന് ട്രെയിലര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. പൃഥ്വിരാജ് സുകുമാരനെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, ഇഷ തൽവാർ, സൈജു കുറുപ്പ്, ഹന്ന റെജി കോശി, വിജയ് ബാബു തുടങ്ങിയവര്‍ ആണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.