വിനയന്‍റെ പത്തൊമ്പതാം നൂറ്റാണ്ടിന് കരുത്തായി മോഹൻലാലും മമ്മൂട്ടിയും…

സിജു വിൽസണിനെ നായകനാക്കി സംവിധായകൻ വിനയൻ ഒരുക്കുന്ന ചരിത്ര സിനിമയാണ് ‘പത്തൊൻപതാം നൂറ്റാണ്ട്’. മലയാളത്തിന് പഴശ്ശിരാജ, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങൾ സമ്മാനിച്ച ഗോകുലം ഗോപാലൻ ആണ് ഈ ചിത്രവും നിർമ്മിക്കുന്നത്. നിരന്തരം ഈ ചിത്രത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ വിനയൻ പങ്കുവെക്കാറുണ്ട്. ചിത്രം റിലീസിന് തയ്യാറെടുക്കുമ്പോൾ ഇപ്പോൾ ആരാധകരെ ആവേശം കൊള്ളിക്കുന്ന പുതിയ ഒരു വാർത്ത പുറത്തുവിട്ടിരിക്കുക ആണ് വിനയൻ.
മലയാളത്തിന്റെ മഹാനടന്മാർ ആയ മോഹൻലാലും മമ്മൂട്ടിയും ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന വാർത്തയാണ് വിനയൻ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ ശബ്ദ സാന്നിധ്യമായി ആണ് മമ്മൂട്ടിയും മോഹൻലാലും ഭാഗമാകുന്നത്. ഈ സ്നേഹം പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയ്ക്ക് കൂടുതൽ കരുത്തേകുന്നു എന്ന് വിനയൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഏറെ സന്തോഷത്തോടെ ആണ് പോസ്റ്റ് ഇടുന്നത് എന്നും ഈ സിനിമയെ ഇരുവരും ധന്യമാക്കിയിരിക്കുന്നു എന്നും വിനയൻ കുറിച്ചു.
ഇതിഹാസ നായകനായ ആറാട്ടുപുഴ വേലായുധപ്പണിക്കരെ പരിചയപ്പെടുത്തികൊണ്ട് ശ്രീ മോഹൻലാൽ സംസാരിക്കുമ്പോൾ സംഘർഷാത്മകമായ ആ കാലഘട്ടത്തിന്റെ ജിജ്ഞാസാഭരിതമായ വിവരണം മമ്മൂക്ക നൽകുന്നു. സിജു വിൽസൺ നായകനാകുന്ന ഈ ചിത്രത്തിന് കൂടുതൽ പ്രസക്തിയേകുന്നത് ആണ് ഇവരുടെ വാക്കുകൾ എന്നും വിനയൻ പറയുന്നു. ഒരു മാസ് എന്റർടൈനർ ആയി ആണ് ഈ ചരിത്ര സിനിമയെ അവതരിപ്പിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട് എന്നും സെപ്റ്റബർ എട്ടിന് ശേഷം പ്രേക്ഷകരാണ് അന്തിമ വിധി എഴുതേണ്ടത് എന്നും അതിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു എന്നും വിനയൻ കൂട്ടിച്ചേർത്തു. വിനയന്റെ എഫ് ബി പോസ്റ്റ്: