in

“സിമ്പുവിന്റെ പാട്ടിൽ ദളപതി തീ മാസ്”; വാരിസിലെ രണ്ടാമത്തെ ഗാനം പുറത്ത്…

“തീ ദളപതി… പേര് കേട്ടാൽ വിസിലടി”; സിമ്പു പാടിയ വിജയുടെ മാസ് സോങ് പുറത്ത്…

ദളപതി വിജയ് നായകനാകുന്ന വാരിസ് എന്ന ചിത്രം അടുത്ത മാസം പൊങ്കൽ റിലീസ് ആയി തിയേറ്ററുകളിൽ എത്തുകയാണ്. തെലുങ്കിലും തമിഴിലുമായി ചിത്രീകരിക്കുന്ന ഈ ചിത്രം തെലുങ്ക് സംവിധായകൻ വംശി ആണ് ഒരുക്കുന്നത്. ഈ ചിത്രത്തിലെ ‘രഞ്ജിതമേ’ എന്ന ആദ്യ ഗാനം നിർമ്മാതാക്കൾ ദിവസങ്ങൾക്ക് മുൻപ് പുറത്തുവിട്ടിരുന്നു. വമ്പൻ ഹിറ്റ് ആയ ഈ ഗാനത്തിന് പിറകെ രണ്ടാമത്തെ ഗാനവും റിലീസ് ആക്കിയിരിക്കുക ആണ് നിർമ്മാതാക്കൾ.

“തീ ദളപതി” എന്ന് പേരിട്ടിരിക്കുന്ന ഒരു മാസ് ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആരാധകർക്ക് വളരെ സ്‌പെഷ്യൽ ആകും ഈ ഗാനം എന്നത് തീർച്ചയാണ്. തമിഴിന്റെ മറ്റൊരു സൂപ്പർതാരമായ സിമ്പു ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ടി സീരീസിന്റെ യൂട്യൂബ്‌ ചാനലിൽ റിലീസ് ആയിരിക്കുന്ന ഈ വീഡിയോ ഗാനത്തിൽ ദളപതി വിജയും ഒപ്പം മാസ് ലുക്കിൽ സിമ്പുവും പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു സൂപ്പർതാരം മറ്റൊരു സൂപ്പർതാരത്തിനായി ഗാനം ആലപിക്കുമ്പോൾ ആരാധകർക്ക് അതൊരു ട്രീറ്റ് ആകുകയാണ്.

വാരിസ് ചിത്രത്തിലെ ഈ ഗാനത്തിന് സംഗീതം ഒരുക്കിയത് എസ് തമൻ ആണ്. വിവേക് ആണ് ഗാനത്തിന്റെ വരികൾ രചിച്ചത്. ലിറിക്കൽ വീഡിയോ ആയി ആണ് ഗാനം റിലീസ് ആയിരിക്കുന്നത് എങ്കിലും വിജയ്, സിമ്പു, എസ് തമൻ എന്നിവർ നിറഞ്ഞു നിൽക്കുക ആണ് ഈ വിഡിയോയിൽ. രശ്മിക മന്ദാന, ആർ ശരത്കുമാർ, പ്രഭു, പ്രകാശ് രാജ്, ഷാം, ശ്രീകാന്ത്, ഖുശ്ബു, യോഗി ബാബു, ജയസുധ, സംഗീത കൃഷ്, സംയുക്ത ഷൺമുഖനാഥൻ, നന്ദിനി റായ്, ഗണേഷ് വെങ്കിട്ടരാമൻ, ശ്രീമാൻ, വി ടി ഗണേശൻ, ജോൺ വിജയ്, ഭരത് റെഡ്ഡി, സഞ്ജന എന്നിവര്‍ ആണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. തീ ദളപതി ഗാനം:

പുതിയ ‘ബാബ’യുടെ ആദ്യ കാഴ്ചകളുമായി ഗംഭീര ട്രെയിലർ പുറത്ത്…

ആറാട്ടിന്റെ ലാഭവിഹിതം വിനിയോഗിച്ച് ‘ക്രിസ്റ്റഫർ’ നിർമ്മിച്ചു; ഒടിടി അവകാശങ്ങൾ കണ്ടുകെട്ടി…