in

പ്രീസ്റ്റ്‌: ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന ആദ്യ സൂപ്പർതാര ചിത്രം…!

പ്രീസ്റ്റ്‌: ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന ആദ്യ സൂപ്പർതാര ചിത്രം…!

തീയേറ്ററുകളിൽ ആവേശം നിറയ്ക്കാൻ സൂപ്പർതാര ചിത്രങ്ങളോളം കഴിയുന്ന മറ്റു ചിത്രങ്ങൾ ഇല്ല എന്ന് തന്നെ പറയാം. കോവിഡ് ഭീതിയോടെ ഒരു വർഷത്തോളം അടഞ്ഞു കിടന്ന തീയേറ്ററുകൾ വീണ്ടും തുറന്നപ്പോൾ പ്രേക്ഷകർ ആഗ്രഹിച്ചതും സൂപ്പർതാര ചിത്രങ്ങൾ ആയിരുന്നു. സൂപ്പർസ്റ്റാർ മോഹൻലാൽ ചിത്രം ദൃശ്യം 2 ലോകം മുഴുവൻ വലിയ ചർച്ച ആയപ്പോളും അത് ബിഗ് സ്ക്രീനിൽ കാണാൻ കഴിയാതിരുന്നതിന്റെ നിരാശ പ്രേക്ഷകർ പ്രകടിപ്പിച്ചതും സോഷ്യൽ മീഡിയ സാക്ഷ്യം വഹിച്ചത് മറ്റൊന്നും കൊണ്ടല്ല. ഇപ്പോളിതാ മറ്റൊരു സൂപ്പർതാര ചിത്രം തീയേറ്ററുകളിൽ എത്തുക ആണ്.

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ പ്രീസ്റ്റ് ആണ് തീയേറ്ററുകളിൽ എത്തുന്ന ആ സൂപ്പർ താര ചിത്രം. ഇന്ന് (മാര്‍ച്ച്‌ 11) ഉച്ചയ്ക്ക് 12ന് ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം ഉണ്ടാകും. ഒരു വർഷത്തിന് ശേഷം തീയേറ്ററുകളിൽ എത്തുന്ന ആദ്യ സൂപ്പർ താര ചിത്രം എന്ന വിശേഷണത്തോടെ ആണ് പ്രീസ്റ്റ്‌ എത്തുന്നത് എന്നത് പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്നു. മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പം ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും പ്രീസ്റ്റിന് ഉണ്ട്.

ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെ എന്ന രീതിയിൽ പ്രദർശനം പുനഃക്രമീകരിച്ചു സെക്കന്റ് ഷോ അനുവദിച്ചതിനാൽ ആണ് പ്രീസ്റ്റ് റിലീസ് ചെയ്യാൻ അണിയറപ്രവർത്തകർ തീരുമാനിച്ചത്. ജോഫിൻ ടി ചാക്കോയുടെ ആദ്യ സംവിധാന സംരഭമായ ഈ ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ആണ്.

ഫാദർ ബെനഡിക്ട് എന്ന കഥാപാത്രത്തെ ആണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ദുരൂഹമായി ഒരു കുടുംബത്തിൽ ഉണ്ടാകുന്ന മരണത്തിന്റെ ചുരുളുകളഴിക്കുന്ന കഥയാണ് പ്രീസ്റ്റ് പറയുന്നത്.

ശ്രീനാഥ് ഭാസി, നിഖില വിമൽ, സാനിയ ഇയ്യപ്പൻ എന്നിവർ ആണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ സംഗീത സംവിധായകൻ രാഹുൽ രാജ് ആണ്.

ചിത്രത്തിന്‍റെ ടീസര്‍ കാണാം:

drishyam 2 review

വീണ്ടും ആവര്‍ത്തിച്ചു ആ ദൃശ്യവിസ്മയം; ദൃശ്യം 2 റിവ്യൂ വായിക്കാം…

കേരള ബോക്സ് ഓഫീസ്: ആദ്യ ദിന കളക്ഷനിൽ മമ്മൂട്ടിയുടെ പ്രീസ്റ്റ് വിജയുടെ മാസ്റ്ററിനെ മറികടന്നോ…?