in

ഷറഫുദ്ദീനൊപ്പം അനുപമ പരമേശ്വരൻ, ‘പെറ്റ് ഡിറ്റക്ടീവ്’പൂർത്തിയായി; പുതിയ പോസ്റ്റർ പുറത്ത്…

ഷറഫുദ്ദീനൊപ്പം അനുപമ പരമേശ്വരൻ, ‘പെറ്റ് ഡിറ്റക്ടീവ്’
പൂർത്തിയായി; പുതിയ പോസ്റ്റർ പുറത്ത്…

അനുപമ പരമേശ്വരനും ഷറഫുദ്ദീനും നായികാനായകന്മാരാകുന്ന ‘ദി പെറ്റ് ഡിറ്റക്ടീവ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. പ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രം നടൻ ഷറഫുദ്ദീന്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ്. പ്രനീഷ് വിജയൻ, ജയ് വിഷ്ണു എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഒരു പുതിയ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്.

ഒരു പക്ഷിയെ താലോലിക്കുന്ന ഷറഫുദ്ദീനെയും അനുപമയെയും ആണ് പുതിയ പോസ്റ്ററിൽ കാണാൻ കഴിയുന്നത്. ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. അഭിനവ് സുന്ദർ നായ്ക് ആണ് ചിത്രത്തിന്റെ എഡിറ്റർ. സംഗീതം രാജേഷ് മുരുഗേശൻ ഒരുക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ-ദിനോ ശങ്കർ, ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-ജയ് വിഷ്ണു.

View this post on Instagram

A post shared by Anupama Parameswaran (@anupamaparameswaran96)

കോസ്റ്റ്യുംസ്- ഗായത്രി കിഷോർ, മേക്കപ്പ്-റോണക്‌സ് സേവ്യർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ,ആക്ഷൻ – മഹേഷ് മാത്യു വിഎഫ്എക്‌സ് സൂപ്പർവൈസർ- പ്രശാന്ത് കെ നായർ, സ്റ്റിൽസ്-റിഷാജ് മുഹമ്മദ്,പ്രൊഡക്ഷൻ കൺട്രോളർ-പ്രണവ് മോഹൻ,പി ആർ & മാർക്കറ്റിങ്-വൈശാഖ് സി വടക്കേ വീടൻ, ജിനു അനിൽകുമാർ, പി ആർ ഒ-എ എസ് ദിനേശ്.

ഇടവേളക്ക് ശേഷം ഇനി മലയാളത്തിൽ; ഹിറ്റ് സംവിധായകർക്ക് ഒപ്പം മൂന്ന് ചിത്രങ്ങൾ പ്രഖ്യാപിച്ച് ദുൽഖർ സൽമാൻ

‘അൻവർ’ വീണ്ടും തിയേറ്ററുകളിൽ; ചിത്രത്തെ ആസ്പദമാക്കിയുള്ള വെബ് സീരീസ് 2025 ൽ എത്തും, പോസ്റ്റർ പുറത്ത്…