in

‘അൻവർ’ വീണ്ടും തിയേറ്ററുകളിൽ; ചിത്രത്തെ ആസ്പദമാക്കിയുള്ള വെബ് സീരീസ് 2025 ൽ എത്തും, പോസ്റ്റർ പുറത്ത്…

‘അൻവർ’ വീണ്ടും തിയേറ്ററുകളിൽ; ചിത്രത്തെ ആസ്പദമാക്കിയുള്ള വെബ് സീരീസ് 2025 ൽ എത്തും, പോസ്റ്റർ പുറത്ത്…

2010ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് – അമൽ നീരദ് ടീമിന്റെ മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം ‘അൻവർ’ കേരളത്തിലെ ലിമിറ്റഡ് സ്‌ക്രീനുകളിൽ റീ-റിലീസ് ചെയ്തു. കേരളത്തിലെ പ്രധാന നഗരങ്ങളിലെ തിയേറ്ററുകളിൽ ഒക്ടോബർ 25 ന് പ്രദർശനം ആരംഭിച്ച ചിത്രം സെലിബ്സ് ആൻഡ് റെഡ് കാർപെറ്റിന്റെ ബാനറിൽ രാജ് സക്കറിയാസ് ആയിരുന്നു നിർമ്മിച്ചത്. ഇപ്പോൾ ഈ ചിത്രവുമായി ബന്ധപ്പെട്ട് രണ്ട് ബിഗ് അപ്ഡേറ്റുകൾ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുകയാണ്.

ചിത്രത്തെ ആസ്പദമാക്കി ഒരു ഹിന്ദി വെബ് സീരീസ് ഒരുങ്ങുന്നു എന്നതാണ് ഒരു അപ്ഡേറ്റ്. “കശ്മീർ കാബൂൾ കറാച്ചി” എന്ന പേരിൽ ഒരുങ്ങുന്ന ഈ വെബ് സീരിസ് 2025 ൽ റിലീസ് ചെയ്യും. മറ്റൊരു അപ്ഡേറ്റ് ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ സംബന്ധിച്ച് ആണ്. ആൻവറിന്റെ രണ്ടാം ഭാഗം ആലോചനയിലുണ്ടെന്ന് ആണ് നിർമ്മാതാവ് അറിയിച്ചിരിക്കുന്നത്. ‘കശ്മീർ കാബൂൾ കറാച്ചി’ പോസ്റ്റർ:

സാഹിത്യകാരനായ ഉണ്ണി ആർ, അമൽ നീരദ് എന്നിവർ ചേർന്ന് രചിച്ച അൻവർ ഒന്നാം ഭാഗത്തിൽ പൃഥ്വിരാജ് സുകുമാരനൊപ്പം പ്രകാശ് രാജ്, ലാൽ, മംമ്‌ത മോഹൻദാസ്, അസിം ജമാൽ, സമ്പത് രാജ്, ജിനു ജോസെഫ്, സുധീർ കരമന, സായ് കുമാർ, ഗീത, നിത്യ മേനോൻ, സലിം കുമാർ, ശ്രീജിത്ത് രവി എന്നിവരായിരുന്നു പ്രധാന വേഷത്തിൽ എത്തിയത്.

ഛായാഗ്രഹണം- സതീഷ് കുറുപ്പ്, സംഗീതം- ഗോപി സുന്ദർ, എഡിറ്റർ- വിവേക് ഹർഷൻ, കലാസംവിധാനം- ജോസഫ് നെല്ലിക്കൽ, സൗണ്ട് ഡിസൈൻ- തപസ് നായക്, ആക്ഷൻ – അനൽ അരശ്, വസ്ത്രാലങ്കാരം- പ്രവീൺ വർമ്മ, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, പ്രോക്ഷൻ കൺട്രോളർ- അനിൽ മാത്യു, പ്രൊമോഷൻസ് -വിപിൻ പോഫാക്റ്റിയോ, ഡിസൈൻസ്- മിൽക്ക് വീഡ്

ഷറഫുദ്ദീനൊപ്പം അനുപമ പരമേശ്വരൻ, ‘പെറ്റ് ഡിറ്റക്ടീവ്’പൂർത്തിയായി; പുതിയ പോസ്റ്റർ പുറത്ത്…

ത്രില്ലടിപ്പിക്കുന്ന ഹാക്കിങ് പരിപാടികളുമായി നസ്‌ലെൻ – ഗിരീഷ് എ ഡി ടീം; ‘ഐ ആം കാതലൻ’ ട്രെയിലർ