അർജുൻ അശോകന്റെ ‘തലവര’ സ്വാതന്ത്ര്യ ദിനത്തിൽ; പ്രണയനിമിഷങ്ങളുമായി പുതിയ പോസ്റ്റർ

യുവതാരം അർജുൻ അശോകൻ നായകനാകുന്ന പുതിയ ചിത്രം ‘തലവര’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിൽ തിയേറ്ററുകളിലെത്തും. റിലീസ് പ്രഖ്യാപനത്തോടൊപ്പം ചിത്രത്തിന്റെ രണ്ടാം ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. നായകൻ അർജുൻ അശോകനും നായിക രേവതി ശർമ്മയും ഒന്നിച്ചുള്ള പ്രണയാർദ്രമായൊരു നിമിഷമാണ് പുതിയ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ‘കണ്ട് കണ്ട് പൂചെണ്ട്’ എന്ന് തുടങ്ങുന്ന ഗാനവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടംപിടിച്ച ഈ ഗാനം ‘തലവര’യെക്കുറിച്ചുള്ള പ്രതീക്ഷകൾ വർദ്ധിപ്പിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ പോസ്റ്ററും റിലീസ് തീയതിയും ഒരുമിച്ചെത്തിയിരിക്കുന്നത്.
പ്രശസ്ത സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണൻ അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് അഖിൽ അനിൽകുമാറാണ്. ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്റെയും മൂവിംഗ് നരേറ്റീവ്സിന്റെയും ബാനറിൽ ഷെബിൻ ബെക്കറും മഹേഷ് നാരായണനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖിൽ അനിൽകുമാർ തന്നെയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. തിരക്കഥയിൽ അഖിലിനൊപ്പം അപ്പു അസ്ലമും പങ്കാളിയാകുന്നു.
അർജുൻ അശോകനൊപ്പം വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അശോകൻ, ദേവദർശിനി ചേതൻ, ശരത് സഭ, ആതിര മറിയം, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, ഷെബിൻ ബെൻസൺ, ഹരീഷ് കുമാർ, സോഹൻ സീനുലാൽ തുടങ്ങിയവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇലക്ട്രോണിക് കിളി സംഗീതവും അനിരുദ്ധ് അനീഷ് ഛായാഗ്രഹണവും രാഹുൽ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവഹിക്കുന്നു.
മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, കലാസംവിധാനം: മിഥുൻ ചാലിശ്ശേരി, കോസ്റ്റ്യും: അക്ഷയ പ്രസന്നൻ, പ്രൊഡക്ഷൻ കൺട്രോളർ: അലക്സ് ഇ കുര്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റാം പാർത്ഥൻ, സൗണ്ട് ഡിസൈൻ: ചാൾസ്, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഗാനരചന: മുത്തു, ടിറ്റോ പി തങ്കച്ചൻ, ഡിഐ: ലിജു പ്രഭാകർ, വിഎഫ്എക്സ്: പിക്റ്റോറിയൽ എഫ്.എക്സ്, സ്റ്റണ്ട്: മാഫിയ ശശി, മഹേഷ് മാത്യു, ഫിനാൻസ് കൺട്രോളർ: ഉദയൻ കപ്രശ്ശേരി, സ്റ്റിൽസ്: അജി മസ്കറ്റ്, ഡിസൈൻസ്: യെല്ലോടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.