മലയാളത്തിൻ്റെ മെഗാ ഹിറ്റ് ചിത്രം ‘ആർഡിഎക്സ്’ ഒടിടിയിൽ എത്തി…
തിയേറ്ററുകളിൽ ഓണം റിലീസ് ആയി എത്തി മികച്ച കളക്ഷൻ നേടി വമ്പൻ ബോക്സ് ഓഫീസ് ഹിറ്റ് ആയി മാറിയ ‘ആർഡിഎക്സ്’ എന്ന മലയാള ചിത്രം ഒടിടിയിൽ എത്തി. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആക്ഷൻ ചിത്രത്തിൽ ഷെയ്ൻ നിഗം, ആൻ്റണി വർഗീസ്, നീരജ് മാധവ് എന്നിവർ ആയിരുന്നു നായക വേഷങ്ങളിൽ എത്തിയത്. ഓഗസ്റ്റ് 25ന് തിയേറ്ററിൽ എത്തിയ ചിത്രം ഒരു മാസം പിന്നിടുന്നതിന് മുന്നേ തന്നെ ഇപ്പൊൾ ഒടിടിയിൽ എത്തിയിരിക്കുകയാണ്. നെറ്റ്ഫ്ളിക്സിൽ ആണ് ചിത്രം റിലീസ് ആയിരിക്കുന്നത്.
റോബർട്ട്, ഡോണി എന്നീ സഹോദരന്മാരുടെ വേഷത്തിൽ ആയിരുന്നു ഷെയ്നും ആൻ്റണി വർഗീസും ഈ ചിത്രത്തിൽ എത്തിയത്. ഇവരുടെ സുഹൃത്തായ സേവ്യർ ആയി ആണ് നീരജ് മാധവ് അഭിനയിച്ചത്. ആയോധന കലകളിൽ മികച്ചു നിൽക്കുന്ന ഈ മൂവർ സംഘത്തിന് ഒരു പ്രത്യേക സാഹചര്യത്തിൽ വേർപെടേണ്ടതായി വരുന്നു. വർഷങ്ങൾക്ക് ശേഷം വളരെ ക്രൂരമായ ഒരു ആക്രമണം മൂവരെയും വീ ഒന്നിപ്പിക്കുന്നു. പുതിയ വെല്ലുവിളിയെ അവർ എങ്ങനെ നേരിടും എന്നതാണ് ഈ ചിത്രം.
ആദർശ് സുകുമാരൻ, ശബാസ് റഷീദ് എന്നിവർ ചേർന്ന് തിരക്കഥയും ഡയലോഗ്സും രചിച്ച ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന് ആക്ഷൻ രംഗങ്ങൾ ആണ്. അൻമ്പറിവ് ടീം ആണ് ആക്ഷൻ ഒരുക്കിയത്. ചമൻ ചാക്കോ എഡിറ്റിങ്ങും സാം സി എസ് സംഗീതവും ഒരുക്കിയ ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തത് അലക്സ് ജെ പുളിക്കൽ ആണ്.