ബാലയ്ക്ക് പിറന്നാൾ, ആഘോഷമാക്കാൻ ‘സൂര്യ 41’ ന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്ത്…
ഇരുപത് വർഷങ്ങളോമുള്ള ഇടവേളയ്ക്ക് ശേഷം സംവിധായകൻ ബാലയും നടൻ സൂര്യയും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. സൂര്യ 41 എന്ന താത്കാലിക പേരിൽ അറിയപ്പെട്ടിരുന്ന ചിത്രത്തിന്റെ ടൈറ്റിൽ വണങ്കാൻ എന്നാണ്. ചിത്രത്തിലെ സൂര്യയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും നിർമ്മാതാക്കൾ പുറത്തുവിട്ടു. സംവിധായകൻ ബാലയുടെ പിറന്നാൾ പ്രമാണിച്ചു ആണ് ഇന്ന് ടൈറ്റിലും ഫസ്റ്റ് ലുക്കും നിർമ്മാതാക്കൾ റിലീസ് ചെയ്തത്.
താടി വളർത്തിയ ലുക്കിൽ ആണ് സൂര്യ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. മുഖത്തിന്റെ ഒരു ഭാഗം മാത്രമേ പോസ്റ്ററിൽ ദൃശ്യമാകുന്നുള്ളൂ. നന്ദ, പിതാമഹൻ എന്നീ ചിത്രങ്ങളിൽ ആണ് സൂര്യ – ബാല ടീം മുൻപ് ഒന്നിച്ചത്. 2005ൽ സൂര്യയുടെ മായവി എന്ന ചിത്രം ബാല നിർമ്മിച്ചിരുന്നു. പോസ്റ്റർ കാണാം:
உங்களுடன் மீண்டும் இணைந்ததில் பெருமகிழ்ச்சி..! பிறந்தநாள் வாழ்த்துக்கள் அண்ணா…! #DirBala #வணங்கான் #Vanangaan #Achaludu pic.twitter.com/OAqpCRCWgx
— Suriya Sivakumar (@Suriya_offl) July 11, 2022
മലയാള നടി മമിത ബൈജു ഈ ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം നടത്തുന്നുണ്ട്. തെലുങ്ക് നടി കൃതി ഷെട്ടി ആണ് ചിത്രത്തിലെ നായിക. സൂര്യയുടെ പ്രൊഡക്ഷൻ ഹൗസ് ആയ 2ഡി എന്റർടൈന്മെന്റ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. ജി വി പ്രകാശ് സംഗീതം ഒരുക്കുന്നു. ഛായാഗ്രഹണം ബാലസുബ്രമണ്യം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് സതീഷ് സൂര്യ ആണ്.