in ,

സാമി 2 ട്രെയിലർ നൽകിയ നിരാശ അകറ്റി വിക്രം – ഗൗതം മേനോൻ ചിത്രം ധ്രുവ നച്ചത്തിരത്തിന്‍റെ ടീസർ എത്തി!

സാമി 2 ട്രെയിലർ നൽകിയ നിരാശ അകറ്റി വിക്രം – ഗൗതം മേനോൻ ചിത്രം ധ്രുവ നച്ചത്തിരത്തിന്‍റെ ടീസർ എത്തി!

പ്രേക്ഷകർ ഒരുപാട് ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സാമി 2. ഹിറ്റ് ചിത്രം സാമിയുടെ രണ്ടാം ഭാഗം എന്നത് തന്നെ ആണ് കാത്തിരിപ്പിന്‍റെ പ്രധാന കാരണം. എന്നാൽ ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രെയിലർ നിമിഷ നേരം കൊണ്ട് റെക്കോർഡ് കാഴ്ചക്കാരെ നേടിയെങ്കിലും ആരാധകർക്ക് നിരാശ ആണ് സമ്മാനിച്ചത്. നിരാശരായ ആരാധകർക്ക് ആവേശമേകാൻ ഇപ്പോള്‍ മറ്റൊരു വിക്രം ചിത്രത്തിന്‍റെ ടീസർ പുറത്തുവന്നിരിക്കുക ആണ്.

ഗൗതം മേനോൻ ഒരുക്കുന്ന വിക്രം ചിത്രം ധ്രുവ നച്ചത്തിരത്തിന്‍റെ ടീസർ ആണ് ഓൺലൈനിൽ റിലീസ് ചെയ്തത്. യൂട്യൂബിൽ സോണി മ്യൂസിക് ഇന്ത്യ പുറത്തിറക്കിയ ടീസറിന് മികച്ച അഭിപ്രായം ആണ് ആരാധകരുടെ ഭാഗത്തു നിന്ന് ലഭിക്കുന്നത്. സാമി 2 ട്രെയിലർ നൽകിയ നിരാശ മാറി കിട്ടി എന്നാണ് ആരാധകരുടെ അഭിപ്രായം.

സ്പൈ ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രത്തിൽ വിക്രമിനെ കൂടാതെ രാധിക ശരത്കുമാർ, സിമ്രാൻ, ഐശ്വര്യ രാജേഷ്, ഋതു വർമ്മ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. ഹാരിസ് ജയരാജ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹകണം മനോജ് പരമഹംസ.

ഇപ്പോള്‍ ചിത്രത്തിന്‍റെ അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുക ആണ്. സാമി 2 പോലെ തന്നെ ആരാധകർ വളരെ അധികം കാത്തിരിക്കുന്ന മറ്റൊരു വിക്രം ചിത്രം ആണ് ധ്രുവ നച്ചത്തിരവും. തുടരെ തുടരെ ഇരു ചിത്രങ്ങളുടെയും ട്രെയിലർ/ടീസറുകൾ അടുപ്പിച്ചു പുറത്തിറങ്ങിയത് ഏവർക്കും കൗതുകവും ആയി.

ടീസർ കാണാം:

അഴകേ: മോഹന്‍ലാലും ശ്രേയ ഘോഷാലും ചേർന്ന് ആലപിച്ച നീരാളിയിലെ ഗാനം പുറത്തിറങ്ങി!

ലോകനിലവാരമുള്ള നടനാണ് സുരാജ് വെഞ്ഞാറമൂട്: മാലാ പാർവതി