വീണ്ടും പോലീസ് വേഷത്തിൽ തിളങ്ങാൻ സുരാജ്; ‘ഹെവൻ’ ടീസർ…
മികച്ച വേഷങ്ങളുമായി പ്രേക്ഷകരുടെ പ്രിയ നടനായി മിന്നി തിളങ്ങുകയാണ് സുരാജ് വെഞ്ഞാറമൂട്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ‘ജന ഗണ മന’യിൽ പോലീസ് വേഷത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരം അടുത്തതായി മറ്റൊരു പോലീസ് വേഷവുമായി പ്രേക്ഷകർക്ക് മുന്നിൽ എത്താൻ ഒരുങ്ങുകയാണ്. ‘ഹെവൻ’ എന്ന ചിത്രത്തിൽ ആണ് സുരാജ് പോലീസ് വേഷത്തിൽ എത്തുന്നത്. ഈ ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്തുവന്നിരിക്കുക ആണ്.
45 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഇൻവെസ്റ്റിഗേഷൻ ചിത്രം എന്ന സൂചനയാണ് ടീസർ പ്രേക്ഷകർക്ക് നൽകുന്നത്. ടീസർ കാണാം:
ഉണ്ണി ഗോവിന്ദരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് പി എസ് സുബ്രഹ്മണ്യനും ഉണ്ണി ഗോവിന്ദരാജും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. എ ഡി ശ്രീകുമാർ, രമ ശ്രീകുമാർ, കെ കൃഷ്ണൻ, ടി ആർ രഘുരാജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം വിനോദ് ഇല്ലമ്പള്ളി നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ടോബി ജോൺ ആണ്. ഗോപി സുന്ദർ സംഗീതം ഒരുക്കുന്നു. അഭിജ, ജാഫര്‍ ഇടുക്കി, സുധീഷ്, അലന്‍സിയര്‍, ജോയ് മാത്യു എന്നിവര്‍ ആണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.