മൂന്നു സിനിമാ ഇൻഡസ്ട്രികളിലെ മിന്നും താരങ്ങൾക്ക് മോഹൻലാലിന്‍റെ ‘ആരോഗ്യപരമായ’ വെല്ലുവിളി!
ആരോഗ്യം ആണ് എല്ലാം, അതൊന്നു ഓർമ്മിക്കപ്പെടുന്നത് നല്ലതാണ്. കായിക മന്ത്രി രാജ്യവർധൻ സിങ് രാഥോഡ് തുടക്കം കുറിച്ച ഫിറ്റ്നസ് ചലഞ്ചിന്‍റെ ഉന്ദേശവും ഇത് തന്നെ. മന്ത്രിയിൽ നിന്ന് ഫിറ്റ്നെസ്സ് ‘വെല്ലുവിളി’ മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ സ്വീകരിച്ചു. വർക്ക് ഔട്ട് പിക്ചർ സൂപ്പർതാരം ട്വീറ്റ് ചെയ്തു. ഒപ്പം തെന്നിന്ത്യയിലെ മൂന്നു സിനിമാ ഇൻഡസ്ട്രികളിലെ മിന്നും താരങ്ങളെ നോമിനേറ്റും ചെയ്തു.
മോഹൻലാലിന്‍റെ ഈ ‘ആരോഗ്യപരമായ’ വെല്ലുവിളിയുടെ ഭാഗം ആകാൻ ഭാഗ്യം ലഭിച്ചത് തെലുഗ് സൂപ്പർതാരം ജൂനിയർ എൻ ടി ആറിനും, തമിഴ് സൂപ്പർതാരം സൂര്യയ്ക്കും പിന്നെ മലയാളത്തിന്‍റെ യുവ സൂപ്പർതാരം പൃഥ്വിരാജിനും ആണ്. ഇതിൽ ജൂനിയർ എൻ ടി ആർ വെല്ലുവിളി സ്വീകരിക്കുകയും ചെയ്തു. താരം വർക്ക് ഔട്ട് ഫോട്ടോ ട്വീറ്റ് ചെയ്തു. രാജമൗലി അടക്കമുള്ളവരെ ആണ് എൻ ടി ആർ വെല്ലുവിളിച്ചിരിക്കുന്നത്.
തെലുഗിൽ ജനതാ ഗാരേജ് എന്ന ചിത്രത്തിൽ ഒരുമിച്ചു അഭിനയിച്ചതിന് ശേഷം മോഹൻലാലും ജൂനിയർ എൻ ടി ആറും നല്ല സൗഹൃദം ആണ് കാത്തു സൂക്ഷിക്കുന്നത്. അടുത്തടുത്ത ദിവസങ്ങളിൽ പിറന്നാൾ ആഘോഷിക്കുന്ന താരങ്ങൾ പിറന്നാൾ ആശംസകൾ പരസ്പരം കൈമാറിയത് ദിവസങ്ങൾക്ക് മുൻപാണ്. തമിഴ് സൂപ്പർതാരം സൂര്യ മോഹൻലാലിന്റെ കടുത്ത ആരാധകൻ ആണ്. ഇരുവരും ഒരുമിച്ചു ഒരു ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുക ആണ്.
മലയാളത്തിന്റെ യുവ സൂപ്പർതാരം പൃഥ്വിരാജും കട്ട മോഹൻലാൽ ഫാൻ തന്നെ. തന്റെ ആദ്യ സംവിധാന സംരംഭം ആയ ലൂസിഫറിലൂടെ മോഹൻലാലിനൊപ്പം ആദ്യമായി ഒരു ചിത്രത്തിൽ ഒരുമിച്ചു ജോലി ചെയ്യാൻ തയ്യാറെടുക്കുക ആണ് താരം. എന്‍ ടി ആറിനു ശേഷം മോഹൻലാലിന്‍റെ ഈ ഫിറ്റ്നസ് ചലഞ്ച് ആരാ ഏറ്റെടുക്കുന്നത് എന്ന് അറിയാൻ കാത്തിരിക്കുക ആണ് ആരാധകർ.