in

സാംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടന് വേണ്ടിയുള്ള മത്സരത്തിന് ഇവർ അണിനിരക്കുന്നു…

സാംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടന് വേണ്ടിയുള്ള മത്സരത്തിന് ഇവർ അണിനിരക്കുന്നു…

ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം അടുക്കുമ്പോൾ മലയാള സിനിമാ പ്രേക്ഷകർ ആകാംക്ഷയിൽ ആണ്. പ്രധാനമായും മികച്ച നടനുള്ള അവാർഡ് ആര് സ്വന്തമാക്കും എന്നറിയാൻ കാത്തിരിക്കുക ആണ് പ്രേക്ഷകർ. ശകതമായ മത്സരം ആണ് ഇത്തവണ മികച്ച നടൻ അവാർഡിന്.

ഫഹദ് ഫാസിൽ, മോഹൻലാൽ, ജയസൂര്യ, ജോജു ജോർജ്ജ്, ദിലീപ്, സുരാജ്‌ വെഞ്ഞാറന്മൂട്, നിവിൻ പോളി, ടോവിനോ തോമസ് തുടങ്ങിയവർ ആകും മികച്ച നടൻ അവാർഡിന് വേണ്ടി മത്സരിക്കുന്നത്.

നടന്മാരും ചിത്രങ്ങളും ചുവടെ:

  • ഫഹദ് ഫാസിൽ – ഞാൻ പ്രകാശൻ, കാർബൺ, വരത്തൻ ഫഹദ് ഫാസിൽ
  • മോഹൻലാൽ – ഒടിയൻ, കായംകുളം കൊച്ചുണ്ണി
  • ജയസൂര്യ – ക്യാപ്റ്റൻ, ഞാൻ മേരികുട്ടി
  • ജോജു ജോർജ് – ജോസഫ്
  • ദിലീപ് – കമ്മാരസംഭവം
  • സൂരാജ് – കുട്ടൻപിള്ളയുടെ ശിവരാത്രി
  • നിവിൻ പോളി – കായംകുളം കൊച്ചുണ്ണി
  • ടൊവിനോ തോമസ് – ഒരു കുപ്രസിദ്ധ പയ്യൻ, തീവണ്ടി, മറഡോണ, എന്റെ ഉമ്മാന്റെ പേര്

ഈ മാസം ഇരുപത്തിയെട്ടിനോ മാർച്ച്‌ ഒന്നിനോ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഉണ്ടാകും എന്നാണ് റിപ്പോർട്ട്.

വിനീത് ശ്രീനിവാസന്റെ ‘പഞ്ചാരിമേളം’; കളിക്കൂട്ടുകാർ സിനിമയിലെ ഗാനം ദിലീപ് പുറത്തിറക്കി…

അഡാർ ലൗ ടീമിന്റെ മണിചേട്ടൻ ഗാനങ്ങളുടെ മാഷ്അപ്പ് ട്രെൻഡ് ആകുന്നു…