അഡാർ ലൗ ടീമിന്റെ മണിചേട്ടൻ ഗാനങ്ങളുടെ മാഷ്അപ്പ് ട്രെൻഡ് ആകുന്നു…

0

അഡാർ ലൗ ടീമിന്റെ മണിചേട്ടൻ ഗാനങ്ങളുടെ മാഷ്അപ്പ് ട്രെൻഡ് ആകുന്നു…

ഒമർ ലുലു സംവിധാനം ചെയ്ത് പുതുമുഖങ്ങൾ ആയ റോഷൻ, നൂറിൻ, പ്രിയ വാര്യർ എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രം ആണ് ഒരു അഡാർ ലൗ. ചിത്രം ഫെബ്രുവരി 14ന് ആയിരുന്നു റിലീസ് ചെയ്തത്. ക്ലൈമാക്സ് സംബന്ധിച്ച് നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നതിനാൽ പുതിയ ക്ലൈമാക്സുമായി ചിത്രം ഇന്ന് മുതൽ പ്രദർശനം തുടരുക ആണ്.

ചിത്രത്തിനു വേണ്ടി കലാഭവൻ മണിയുടെ ഗാനങ്ങൾ കോർത്തിണക്കിയ മാഷ്അപ്പ് അണിയറപ്രവർത്തകർ തയ്യാറാക്കിയിരുന്നു. യൂട്യൂബിൽ റിലീസ് ചെയ്ത ഈ ഗാനം ഇപ്പോൾ യൂട്യൂബ് ട്രെൻഡിൽ ഇടം നേടി ശ്രദ്ധേയം ആകുക ആണ്.

ഷാൻ റഹ്മാൻ ആണ് ഈ ഗാനങ്ങൾ പുനരാവിഷ്കരിച്ചത്. ഒരു അഡാർ ലൗ ടീം പുറത്തിറക്കിയിരുന്ന ഓരോ വിഡിയോകൾക്കും ഡിസ്‌ലൈക് നൽകി വൻ സൈബർ ആക്രമണം ആയിരുന്നു ഇതുവരെ നേരിട്ടിരുന്നത്. എന്നാൽ കലാഭവൻ മണി എന്ന മലയാളത്തിന്‍റെ പ്രിയ താരത്തിന് വേണ്ടി ഒരുക്കിയ ഈ മാഷ്അപ്പ് ലൈക്ക്സ് അടിച്ചു ഇഷ്ടം പ്രകടിപ്പിക്കുക ആണ് ആരാധകർ.

ഗാനം കാണാം: