in

“ഇരുപതുകളിൽ ചെയ്യാൻ ആഗ്രഹിച്ച ആക്ഷനുകൾ 56-ാം വയസ്സിൽ പത്താനിൽ ചെയ്യുന്നു”: ഷാരൂഖ്

“ഇരുപതുകളിൽ ചെയ്യാൻ ആഗ്രഹിച്ച ആക്ഷനുകൾ 56-ാം വയസ്സിൽ പത്താനിൽ ചെയ്യുന്നു”: ഷാരൂഖ്

ലോകത്തിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാർ എന്ന വിശേഷണമാണ് ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാന് ആരാധകരും മാധ്യമങ്ങളും നൽകുന്നത്. 2018ലെ സീറോ എന്ന ചിത്രമാണ് തീയേറ്ററുകളിൽ അവസാനമായി എത്തിയ ഷാരൂഖ് ഖാൻ ചിത്രം. അഞ്ച് വർഷങ്ങൾക്ക് ശേഷം 2023ൽ മാത്രമേ ഒരു ഷാരൂഖ് ചിത്രം ഇനി തീയേറ്ററുകളിൽ എത്തുകയും ഉള്ളൂ. പത്താൻ ആണ് ഷാരൂഖിന്റെ അടുത്ത റിലീസ് ചിത്രം. വലിയ പ്രതീക്ഷയാണ് ഈ ചിത്രത്തിൽ ഷാരൂഖിന് ഉള്ളത്. ഈ ചിത്രത്തെ സംബന്ധിച്ചുള്ള വാർത്തകൾ ഓരോന്ന് പുറത്തുവരുമ്പോൾ ആരാധകരും വലിയ ആവേശത്തിൽ ആണ്.

മുൻപ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആക്ഷനുകളുമായി ആണ് പത്താൻ എത്തുക. അതിന്റെ എല്ലാ ആവേശവും ഷാരൂഖ് പ്രേക്ഷകരുമായി ഇൻസ്റ്റാഗ്രാം ലൈവിൽ പ്രകടിപ്പിക്കുകയും ചെയ്തു. ഇരുപതുകളിൽ ചെയ്യാൻ ആഗ്രഹിച്ച ആക്ഷനുകൾ ഒക്കെയും പത്താനിൽ ചെയ്യുന്നു എന്നും നല്ലൊരു ആക്ഷൻ ഹീറോയായി കാണപ്പെടും എന്ന് പ്രതീക്ഷിക്കുന്നതായും ഒക്കെ ഷാരൂഖ് പറയുന്നു. ഷാരൂഖിന്റെ വാക്കുകൾ ഇങ്ങനെ:

“30 വർഷമായി ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള സിനിമയാണ് ‘പത്താൻ’. വളരെ കൂളായി ആക്ഷനും മറ്റും ചെയ്യാൻ കഴിയുന്ന ഒരാളായി ആണ് ഞാൻ സ്വയം കരുതിയിരുന്നത്. ഇരുപതുകളിൽ ഞാൻ ചെയ്യാൻ ആഗ്രഹിച്ച ആക്ഷനുകൾ എല്ലാം പത്താനിൽ ചെയ്യുന്നു. അല്പം വൈകി എന്നാലും 56-ാം വയസ്സിൽ മാച്ചോയും സോളിഡുമാകാൻ ശ്രമിക്കുന്നു. അത് വർക്ക് ആക്കാനും ശ്രമിക്കുന്നു. സിദ്ധാർത്ഥും മുഴുവൻ ആക്ഷൻ ടീമും വലിയയധികം പരിശ്രമിച്ചിട്ടുണ്ട്. നല്ലൊരു ആക്ഷൻ ഹീറോയായി ഞാൻ കാണപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.”

മമ്മൂട്ടി ജൂലൈ 10ന് ബി ഉണ്ണികൃഷ്ണന്റെ ചിത്രത്തിൽ ജോയിൻ ചെയ്യും…

മമ്മൂട്ടി കമ്പനിയുടെ ത്രില്ലർ ചിത്രം റോഷാക്കിന് ദുബായിൽ പാക്ക് അപ്പ്…