in

മമ്മൂട്ടി കമ്പനിയുടെ ത്രില്ലർ ചിത്രം റോഷാക്കിന് ദുബായിൽ പാക്ക് അപ്പ്…

മമ്മൂട്ടി കമ്പനിയുടെ ത്രില്ലർ ചിത്രം റോഷാക്കിന് ദുബായിൽ പാക്ക് അപ്പ്…

പ്രഖ്യാപിച്ച നാൾ മുതൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന മമ്മൂട്ടി ചിത്രമാണ് റൊഷാക്ക്. നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഈ ത്രില്ലർ ചിത്രം പ്രേക്ഷകർക്ക് ഇടയിൽ വലിയ ചർച്ചയാവാൻ കാരണം വ്യത്യസ്തമായ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഒക്കെയാണ്. ഈ ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ദിവസങ്ങൾക്ക് മുൻപ് ദുബായിൽ ആരംഭിച്ചിരുന്നു. കേരളത്തിലെ ഷെഡ്യൂളിന് ശേഷം മൂന്ന് ദിവസത്തെ ഷെഡ്യൂൾ ആയിരുന്നു ദുബായിൽ ചിത്രത്തിന് ഉണ്ടായിരുന്നത്. ഈ ഷെഡ്യൂൾ പൂർത്തിയാക്കി ചിത്രത്തിന് പാക്ക് അപ്പ് പറഞ്ഞിരിക്കുക ആണ് സംവിധായകൻ നിസാം ബഷീർ.

ചിത്രം പാക്ക് അപ്പ് ആയതായി അറിയിച്ചുകൊണ്ട് ചിത്രത്തിന്റെ നിർമ്മാതാക്കളായ ‘മമ്മൂട്ടി കമ്പനി’യുടെ സോഷ്യൽ മീഡിയ പേജുകളിൽ ക്രൂവിന്റെ ഗ്രൂപ്പ് ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റ് പ്രൊഡക്ഷണിലേക്ക് കടക്കുന്ന ഈ ചിത്രം ഓണത്തിന് തീയേറ്ററുകളിൽ എന്നാണ് എന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, യുവതാരം ആസിഫ് അലി അടുത്തയിടെ ചിത്രത്തിന്റെ സെറ്റിൽ എത്തിയിരുന്നു. ആസിഫ് ചിത്രത്തിൽ ഒരു അതിഥി വേഷത്തിൽ എത്തുന്നുണ്ട് എന്നാണ് റിപ്പോർട്ട്. ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണൂർ തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. നിമിഷ് രവിയ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റർ കിരൺ ദാസ് ആണ്.

“ഇരുപതുകളിൽ ചെയ്യാൻ ആഗ്രഹിച്ച ആക്ഷനുകൾ 56-ാം വയസ്സിൽ പത്താനിൽ ചെയ്യുന്നു”: ഷാരൂഖ്

‘ട്രെയിലർ വരുന്നു, റിലീസ് പ്രഖ്യാപനം ഉടനെ’; പത്തൊൻപതാം നൂറ്റാണ്ടിന്റെ അപ്ഡറ്റുമായി വിനയൻ