in

പുഷ്പരാജിനൊപ്പം മത്സരിച്ച് ചുവടുവെക്കാൻ ഡാൻസിങ് ക്വീൻ ശ്രീലീല; ‘പുഷ്പ 2’ പുതിയ അപ്ഡേറ്റ്

പുഷ്പരാജിനൊപ്പം മത്സരിച്ച് ചുവടുവെക്കാൻ ഡാൻസിങ് ക്വീൻ ശ്രീലീല; ‘പുഷ്പ 2’ പുതിയ അപ്ഡേറ്റ്

ഇന്ത്യ ഒട്ടാകെയുള്ള പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘പുഷ്പ 2: ദ റൂൾ’ എന്ന അല്ലു അർജുൻ ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. ചിത്രത്തിലെ ഡാൻസ് നമ്പറിൽ എത്തുന്ന താരത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റർ ആണ് പുതിയ അപ്ഡേറ്റ്. ‘പുഷ്പ’ ആദ്യ ഭാഗത്തിൽ ‘ഊ ആണ്ടവാ’ ഡാൻസ് നമ്പറിലൂടെ സമാന്തയാണ് ആരാധകരെ കൈയ്യിലെടുത്തതെങ്കിൽ ഇക്കുറി പുഷ്പരാജിനോടൊപ്പം മത്സരിച്ച് ചുവടുവെക്കാൻ എത്തുന്നത് തെലുങ്കിലെ ഡാൻസിങ് ക്വീൻ ശ്രീലീലയാണ്.

ബാലതാരമായി അരങ്ങേറ്റം കുറിച്ച ശ്രീലീല തെലുങ്കിലും കന്നഡയിലുമായി പത്തിലേറെ സിനിമകളുടെ ഭാഗമായിട്ടുണ്ട്. നിലവിൽ നായികയായി തിളങ്ങുന്ന താരം ഇതിനോടകം നിരവധി ഡാൻസ് നമ്പറുകളിൽ അതി ഗംഭീര പ്രകടനവും കാഴ്ചവെച്ചിട്ടുണ്ട്. മഹേഷ് ബാബുവിന്‍റെ ‘ഗുണ്ടൂർ കാരം’ എന്ന ചിത്രത്തിലെ കുർച്ചി മടത്തപ്പെട്ടി എന്ന ഗാനത്തിലൂടെ വൻ തരംഗം മലയാളികൾക്ക് ഇടയിൽ വരെ ശ്രീലീല ഉണ്ടാക്കിയിരുന്നു. ഇപ്പോൾ തന്‍റെ ചുവടുകളിലൂടെ അല്ലു അർജുന് ഒപ്പം ചുവടു വെച്ച് ശ്രീലീല തിയേറ്ററുകളെ ഇളക്കിമറിക്കുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. പോസ്റ്റർ:

‘പുഷ്പ ദ റൈസ്’ എന്ന പാൻ ഇന്ത്യൻ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായി ഡിസംബർ അഞ്ചിന് തിയേറ്ററുകളിൽ എത്തുന്ന ‘പുഷ്പ 2: ദ റൂൾ’ സുകുമാർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. അല്ലു അർജുൻ ആരാധകരും പ്രേക്ഷകരും ഒരേ പോലെ കാത്തിരിക്കുന്ന ഈ ചിത്രത്തിന് ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് മാമാങ്കത്തിനാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും പദ്ധതിയിടുന്നത്.

തിയേറ്റർ റിലീസിന് മുന്നേ തന്നെ പ്രീ-റിലീസ് ബിസിനസിലും തിളങ്ങുകയാണ് പുഷ്പ 2. ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് പുഷ്പ 2 നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. റോക്ക് സ്റ്റാർ ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

“ഇതും കൂടി കണ്ടോളൂ”; റിലീസിന് മുന്നോടിയായി ആവേശമായി ‘കങ്കുവ’യുടെ പുതിയ ട്രെയിലർ പുറത്ത്…

ക്ലൂ തിരഞ്ഞ് നസ്രിയ, ദുരൂഹ മന്ദഹാസവുമായി ബേസിലും; ‘സൂക്ഷ്മദര്‍ശിനി’ പ്രൊമോ ഗാനം പുറത്ത്