in

ഉണ്ണി മുകുന്ദനും ചിയാൻ വിക്രമും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രവുമായി ശ്രീ ഗോകുലം മൂവീസ്

ഉണ്ണി മുകുന്ദനും ചിയാൻ വിക്രമും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രവുമായി ശ്രീ ഗോകുലം മൂവീസ്

ഹനീഫ് അദനി രചിച്ചു സംവിധാനം ചെയ്ത മാർക്കോ എന്ന ചിത്രത്തിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം മറ്റൊരു വമ്പൻ ചിത്രത്തിന്റെയും ഭാഗമാകുകയാണ് ഉണ്ണി മുകുന്ദൻ എന്ന് സൂചന. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആയിരിക്കും ചിത്രം നിർമ്മിക്കുക എന്ന സൂചനയാണ് വരുന്നത്. ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ ഉണ്ണി മുകുന്ദനൊപ്പം തമിഴ് സൂപ്പർതാരം ചിയാൻ വിക്രമും ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.

ഉണ്ണി മുകുന്ദനും ചിയാൻ വിക്രമിനുമൊപ്പം നിൽക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസ് എക്സികുട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചതോടെയാണ് ഈ വാർത്തകൾ പ്രചരിക്കാൻ ആരംഭിച്ചത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ക്യൂബ്സ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിക്കാൻ പോകുന്ന മാർക്കോ രണ്ടാം ഭാഗത്തിലും വിക്രം ഉണ്ടാകുമെന്നുള്ള വാർത്തകളും ഇടക്ക് പുറത്തു വന്നിരുന്നു. ഷരീഫ് മുഹമ്മദും വിക്രവും ഒന്നിച്ചുള്ള ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലാണ്.

View this post on Instagram

A post shared by Krishnamoorthy (@sr.krishnamoorthy)

സൂപ്പർ താരം സുരേഷ് ഗോപി നായകനായ ‘ഒറ്റക്കൊമ്പൻ എന്ന ചിത്രമാണ് ഇപ്പോൾ ഗോകുലം മൂവീസ് നിർമ്മിക്കുന്നത്. ദിലീപ് നായകനായ ‘ഭ.ഭ.ബ’ എന്ന ചിത്രത്തിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്. റോജിൻ തോമസ് ഒരുക്കുന്ന ബ്രഹ്മാണ്ഡ ജയസൂര്യ ചിത്രം ‘കത്തനാർ’ ആണ് ഇനി റിലീസ് ചെയ്യാൻ പോകുന്ന ഗോകുലം ചിത്രം.

മോഹൻലാൽ നായകനായ ജിത്തു മാധവൻ ചിത്രം, നിവിൻ പോളി നായകനായ പുതിയ ചിത്രം എന്നിവയും ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഈ വർഷം ഒരുങ്ങും. ഈ ചിത്രങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും. വിനയ് ഗോവിന്ദ് ഒരുക്കിയ ‘ഗെറ്റ് സെറ്റ് ബേബി’ ആണ് ഉണ്ണി മുകുന്ദന്റെ അടുത്ത റിലീസ്. ഫെബ്രുവരിയിലാണ് ഈ ചിത്രം തീയേറ്ററുകളിലെത്തുക.

ഹിറ്റ് ചിത്രം ‘സൂക്ഷ്മദർശിനി’ ഇനി ഒടിടിയിൽ; സ്ട്രീമിംഗിന് മണിക്കൂറുകൾ ബാക്കി…