in

രഞ്ജൻ പ്രമോദ് ചിത്രത്തിൽ നായകനായി മമ്മൂട്ടി?; നിർമ്മാണം സാന്ദ്ര തോമസ്

രഞ്ജൻ പ്രമോദ് ചിത്രത്തിൽ നായകനായി മമ്മൂട്ടി?; നിർമ്മാണം സാന്ദ്ര തോമസ്

പ്രശസ്ത സംവിധായകൻ രഞ്ജൻ പ്രമോദ് ഒരുക്കാൻ പോകുന്ന പുതിയ ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുമെന്ന് വാർത്തകൾ. രണ്ടാം ഭാവം, മീശമാധവൻ, മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ, നരൻ, എന്നും എപ്പോഴും എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചു ശ്രദ്ധ നേടിയ രഞ്ജൻ പ്രമോദ്, സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങൾ ഫോട്ടോഗ്രാഫർ, റോസ് ഗിറ്റാറിനാൽ, രക്ഷാധികാരി ബൈജു ഒപ്പ്, ഓ ബേബി എന്നിവയാണ്.

ബിജു മേനോനെ നായകനാക്കി അദ്ദേഹമൊരുക്കിയ രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രം മികച്ച പ്രേക്ഷക- നിരൂപക പ്രശംസയും നേടിയിരുന്നു. ഇപ്പോൾ മമ്മൂട്ടിയെ നായകനാക്കി ഒരു വലിയ ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് രഞ്ജൻ പ്രമോദ് എന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പ്രശസ്ത നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് ആയിരിക്കും ഈ ചിത്രം നിർമ്മിക്കുക എന്നും സൂചനയുണ്ട്.

ഈയടുത്ത് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സാന്ദ്ര തോമസ് തന്നെയാണ് തന്റെ അടുത്ത ചിത്രത്തിൽ നായകനായി എത്തുക മമ്മൂട്ടിയാണ് എന്ന വിവരം പുറത്ത് വിട്ടത്. താൻ അദ്ദേഹത്തോട് സംസാരിച്ചു എന്നും തന്റെ നിർമ്മാണത്തിലെത്തുന്ന അടുത്ത ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹം സമ്മതം മൂളിയിട്ടുണ്ടെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. ഇത് രഞ്ജൻ പ്രമോദ് ഒരുക്കാൻ പോകുന്ന ചിത്രമായിരിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത്.

ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സാന്ദ്ര തോമസ് പുറത്ത് വിട്ടിട്ടില്ല. ഷെയ്ൻ നിഗം നായകനായ ലിറ്റിൽ ഹാർട്സിനു ശേഷം സാന്ദ്ര തോമസ് നിർമ്മിക്കാൻ പോകുന്ന ചിത്രത്തിലാണ് മമ്മൂട്ടി നായകനായി എത്തുക. നവാഗതനായ ജിതിൻ ജോസ് ഒരുക്കുന്ന ചിത്രം പൂർത്തിയാക്കിയ മമ്മൂട്ടി ഇനി വേഷമിടുക മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിലാണ്. മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും ഇതിൽ മമ്മൂട്ടിക്കൊപ്പം വേഷമിടും.

ബോക്സ് ഓഫീഡ് യാത്ര അവസാനിച്ചിട്ടില്ല, ‘കൽക്കി 2898 എഡി’ ജപ്പാനിലും എത്തും; റിലീസ് 2025 ജനുവരി 3 ന്

ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’യുടെ ബിഗ് അപ്ഡേറ്റ് നവംബർ 22ന്, ആകാംക്ഷയോടെ പ്രേക്ഷകർ…