“സ്ഫടികം നാളെ എത്തും”; ഒരിക്കൽ കൂടി കൺനിറയെ കാണാം തോമാച്ചനെ…

എല്ലാ കാത്തിരിപ്പുകളും അവസാനിപ്പിച്ച് സ്ഫടികം 4കെ നാളെ (ഫെബ്രുവരി 9) തിയേറ്ററുകളിൽ എത്തുകയാണ്. ഭദ്രന്റെ സംവിധാനത്തിൽ മോഹൻലാൽ നായക വേഷത്തിൽ നിറഞ്ഞാടിയ ചിത്രം ആധുനിക രീതിയിൽ റീമാസ്റ്റർ ചെയ്ത് റിലീസ് ചെയ്യുന്നതിന്റെ ആവേശത്തിൽ ആണ് പ്രേക്ഷകർ. എക്കാലവും മലയാളികൾ ഹൃദയത്തോട് ചേർത്തു വെച്ച കഥാപത്രങ്ങളെ ഒരിക്കൽ കൂടി ബിഗ് സ്ക്രീനിൽ കാണാൻ ഉള്ള അവസരം ആണ് പ്രേക്ഷകർക്ക് ലഭിച്ചിരിക്കുന്നത്.
95ൽ ഈ ചിത്രം കണ്ടവർക്ക് ഒരിക്കൽ കൂടി ഓർമ്മകൾ പുതുക്കാനും അതിന് ഭാഗ്യം ലഭിക്കാതെ പോയ പുതു തലമുറയ്ക്ക് അതിനൊരു അവസരവും ഒരുങ്ങുകയാണ് സ്ഫടികത്തിന്റെ റീ റിലീസിലൂടെ. മോഹൻലാലിന് ഒപ്പം തിലകൻ, നെടുമുടി വേണു, കെപിഎഎസി ലളിത, ഉർവശി സ്ഫടികം ജോർജ്, സിൽക്ക് സ്മിത, ഇന്ദ്രൻസ്, രാജൻ പി ദേവ്, ചിപ്പി, കരമന ജനാർദനൻ നായർ, അശോകൻ, എൻ എഫ് വർഗീസ്, ബഹദൂർ, ഭീമൻ രഘു, രൂപേഷ് പീതാംബരൻ, ആര്യ, ശങ്കരാടി, എൻ എൽ ബാലകൃഷ്ണൻ, അജിത്ത് കൊല്ലം തുടങ്ങി നിരവധി താരങ്ങൾ ആയിരുന്നു ഈ ചിത്രത്തിൽ അണിനിരന്നത്.
ഈ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസിൽ അത്രത്തോളം പതിഞ്ഞിട്ടും ഉണ്ട്. ജെ വില്യംസ്, എസ്.കുമാർ എന്നിവർ ചേർന്ന് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ എം എസ് മണി ആയിരുന്നു. എസ്.പി. വെങ്കിടേഷ് ആയിരുന്നു സംഗീത സംവിധാനം. തിയേറ്റർ ലിസ്റ്റ് പോസ്റ്റർ: